സിജെപിക്കെതിരെ കേന്ദ്രകക്ഷികൾ നീങ്ങുന്നു, യുവാക്കളുടെ പ്രതിഷേധം അടിച്ചമർത്താൻ ശ്രമം; ധർമ്മേന്ദ്ര പ്രധാനെ പോലുള്ളവർ രാജിവെക്കണം: ‍ഡോ. ജോൺ ബ്രിട്ടാസ് എംപി

Wait 5 sec.

രാജ്യത്തെ യുവതയുടെ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. കോക്രോച്ച് ജനതാ പാർട്ടിയ്ക്ക് (സിജെപി) എതിരെ കേന്ദ്ര കക്ഷികൾ ഒരുമിച്ചു നീങ്ങുകയാണെന്നും യുവാക്കളുടെ പ്രതിഷേധം അടിച്ചമർത്താൻ ആണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാരിൻ്റെ അധികാരം ഉപയോഗിച്ച് അവരുടെ അക്കൗണ്ടുകൾ ഓരോന്നായി പൂട്ടുകയാണ്. ചുവരെഴുത്തുകൾ വായ്ക്കുകയാണ് കേന്ദ്ര സർക്കാർ യഥാർഥത്തിൽ ചെയ്യേണ്ടത്. യുവാക്കൾക്കിടയിൽ നുരഞ്ഞുപൊങ്ങുന്ന പ്രതിഷേധമാണ് ഇപ്പോൾ കാണുന്നത്. എന്നാൽ അതിന് കൂച്ചുവിലങ്ങിടാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ALSO READ: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം റദ്ദാക്കി പഴയരീതിയിൽ മൂല്യനിർണയം നടത്തണം; ആവശ്യം ശക്തമാക്കി വിദ്യാർഥികൾയുവാക്കൾ തെരുവിൽ ഇറങ്ങിയാൽ യുഎപിഎ ചുമത്തുന്നത് അപഹാസ്യമാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടാൽ ബാഹ്യശക്തികളുടെ പ്രേരണയാൽ എന്ന് പറഞ്ഞു അടിച്ചമർത്താൻ ശ്രമിക്കുന്നു. മത്സര പരീക്ഷകളുടെ ചോദ്യങ്ങൾ പോലും ചോർന്നു പോകുന്ന അവസ്ഥ ആണ് രാജ്യത്തുള്ളത്.യുവാക്കളുടെ പ്രതിഷേധം ബാഹ്യശക്തികളുടെ പ്രേരണ എന്ന് പറഞ്ഞു അടിച്ചമർത്താൻ കഴിയില്ല. മറിച്ച്, അവയക്ക് പരിഹാരം കാണുകയാണ് വേണ്ടത്. ധർമ്മേന്ദ്ര പ്രധാനെ പോലുള്ള മന്ത്രിമാർ രാജി വെക്കണം എന്നും ഡോയ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.The post സിജെപിക്കെതിരെ കേന്ദ്രകക്ഷികൾ നീങ്ങുന്നു, യുവാക്കളുടെ പ്രതിഷേധം അടിച്ചമർത്താൻ ശ്രമം; ധർമ്മേന്ദ്ര പ്രധാനെ പോലുള്ളവർ രാജിവെക്കണം: ‍ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.