മെയ് മാസത്തിൻ്റെ അവസാന വാരത്തിലേക്കാണ് കടന്നിരിക്കുന്നത്. നിരവധി നല്ല സിനിമകളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം റിലീസ് ചെയ്തിരിക്കുന്നത്. ദൃശ്യം ഉൾപ്പെട തീയേറ്ററുകളിൽ പ്രകമ്പനം തീർത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. മികച്ച നിരവധി സിനിമകൾ ഇറക്കിക്കൊണ്ട് സിനിമാ പ്രേമികൾക്ക് മെയ് മാസം ഒരു ആഘോഷത്തിൻ്റെ മാസമായിരുന്നു. എന്നാൽ അതേപോലെ തന്നെ ഒടിടി യിൽ നിരവധി സിനിമകൾ എത്തിയിരുന്നു. പ്രേക്ഷകരെ പിടിച്ചിരുത്തിയ പ്രേക്ഷകർ കാത്തിരുന്ന നിരവധി സിനിമകളാണ് എത്തിയത്. ഈ മാസത്തിന്റെ അവസാന വാരത്തിലും ഒ ടി ടി യിൽ മികച്ച സിനിമകളിറങ്ങി. അവയ്ക്കെല്ലാം വലിയ സ്വീകാര്യത കിട്ടുകയും ചെയ്തിരുന്നു. ഇനിയും ഇവ കാണാത്തവരുണ്ടെങ്കി ൽ പെട്ടെന്ന് പോയി കണ്ടോളു.ഫാമിലി എൻ്റർടെയിനറായ മധുവിധുവാണ് ഒ ടി ടി യിൽ എത്തിയ ഒരു സിനിമ. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ സിനിമയ്ക്ക് നൽകുന്നത്. ഷറഫുദീൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. സോണി ലൈവിലൂടെയാണ് ചിത്രം എത്തിയത്. Also read: ‘അമ്മയിൽ പരാതി നൽകിയിട്ട് കാര്യമില്ല, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിടുന്നതാണ് നല്ലത്’: അൻസിബ ഹസ്സൻമറ്റൊരു ചിത്രം ഈസ്റ്റ് കോസ്റ്റ് വിജയൻ്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഭീഷ്മറാണ്. ആമസോൺ പ്രൈം, സൺ നെക്സ്റ്റ് എന്നീ പ്ലാറ്റ് ഫോമുകളിലൂടെ മെയ് 22 മുതൽ പ്രദശനം നടക്കുന്നു. രൺവീർ ചിത്രം ധുരന്ധറിൻ്റെ അൺകട് വേർഷനാണ് മറ്റൊന്ന് ജിയോ ഹോട്സ്റ്റാറിലൂടെ പ്രദർശനം ആരംഭിച്ച് ചിത്രം മൂന്ന് മണിക്കൂർ 35 മിനുട്ട് ദൈർഘ്യമുണ്ട്.ആമസോൺ പ്രൈമിൽ റെൻ്റ് ഓപ്ഷനിൽ സ്ട്രീമിങ് നടത്തുന്ന മറ്റൊരു ഹൊറർ ചിത്രമാണ് ലീ ക്രോണിന്റെ ദ മമ്മി ജാക്ക് റെയ്നർ, ലയ കോസ്റ്റ, മെയ് കലാമാവി, നതാലി ഗ്രേസ്, വെറോണിക്ക ഫാൽക്കൺ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.The post അവസാന വാരത്തിൽ ഒടിടിയിൽ തീ കൊളുത്തിയ സിനിമകൾ; പേടിയുള്ളവർ ഇതിലൊന്ന് കാണരുത് appeared first on Kairali News | Kairali News Live.