പൂച്ച പെറ്റുകിടക്കുന്ന ഖജനാവല്ല, ട്രഷറിയിൽ ബാക്കിയുള്ളത് 5429 കോടി രൂപ; നിർണായക വിവരം കൈരളി ന്യൂസിന്

Wait 5 sec.

എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ ട്രഷറിയിൽ ബാക്കിയുള്ള പണത്തിന്റെ കണക്ക് പുറത്ത്. ഖജനാവ് കാലിയല്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ, കേരളത്തിന്റേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണെന്ന വലതുപക്ഷത്തിന്റെ വ്യാജ പ്രചാരണത്തിന്റെയും വായടപ്പിക്കുന്നതാണ്. 5429 കോടി രൂപയാണ് ട്രഷറിയിൽ ബാക്കിയുള്ളത്.ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്. ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിലാണ് ക്യാഷ് ബാലൻസായി ട്രഷറിയിലുള്ളത് 5429 കോടി രൂപയാണെന്ന നിർണായക വിവരം പുറത്തുവന്നത്. വിവരാവകാശ മറുപടിയുടെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.ALSO READ: കൊലപാതകികളെ സംരക്ഷിക്കുന്ന കോൺഗ്രസ്, ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയ നടപടി പ്രതിഷേധാ‌ർഹം: സി വി വർഗീസ്സർക്കാർ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് കണക്ക് പുറത്തുവന്നത്. ഇതോടെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നു എന്ന യുഡിഎഫ് പ്രചാരണം പൊളിഞ്ഞു. പാപ്പരായ സംസ്ഥാനമെന്ന എകെ ആന്റണിയുടെ പ്രസ്താവന നേരത്തെ ഏറെ വിവാദമായിരുന്നു. പിന്നാലെ എ കെ ആന്റണിക്ക് മറുപടിയുമായി മുൻ ധനമന്ത്രി കെ എൻ ബാല​ഗോപാലും രം​ഗത്തെത്തിയിരുന്നു.Kerala Treasury Holds ₹5,429 Crore Balance, RTI Reply Counters ‘Empty Treasury’ ClaimsThe post പൂച്ച പെറ്റുകിടക്കുന്ന ഖജനാവല്ല, ട്രഷറിയിൽ ബാക്കിയുള്ളത് 5429 കോടി രൂപ; നിർണായക വിവരം കൈരളി ന്യൂസിന് appeared first on Kairali News | Kairali News Live.