പോരാട്ടവീര്യത്തിന്റെ മറുപേര്, പിണറായി വിജയന് ഇന്ന് 81-ാം പിറന്നാൾ

Wait 5 sec.

ക‍ഴിഞ്ഞ പത്ത് വർഷം കേരളത്തെ കരുത്തോടെ മുന്നോട്ട് നയിച്ച മുഖ്യമന്ത്രി, ഇപ്പോൾ പ്രതിപക്ഷ നേതാവെന്ന പുതിയ ദൗത്യം ഏറ്റെടുത്ത, അനേകലക്ഷം മനുഷ്യർക്ക് സഖാവായ പിണറായി വിജയന് ഇന്ന് 81-ാം പിറന്നാൾ. പിണറായി നടന്ന ആറ് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴികൾ ആരെയും ത്രസിപ്പിക്കുന്നതാണ്.കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട പിണറായിയുടെ മണ്ണിലാണ് പിണറായി വിജയന്റെയും ജനനം. ഒരു ചെത്തുതൊഴിലാളി കുടുംബത്തിൽ ജനിച്ച്, നെയ്ത്തുതൊഴിലാളിയായി വളർന്ന അദ്ദേഹം പേറുന്നത് തൊഴിലാളിവർഗ്ഗ പാരമ്പര്യമാണ്. 1964-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഐഎം രൂപംകൊണ്ട വർഷമാണ് പിണറായി വിജയൻ പാർട്ടി അംഗത്വത്തിലേക്ക് വരുന്നത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ കെഎസ്എഫിന്റെ (KSF) ജില്ലാ സെക്രട്ടറിയായാണ് അദ്ദേഹം തന്റെ സംഘടനാ പ്രവർത്തനം ആരംഭിക്കുന്നത്.ALSO READ: മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കുംവർഗീയതയ്ക്കെതിരെയുള്ള സന്ധിയില്ലാ പോരാട്ടം കൂടിയായിരുന്നു പിണറായിയുടെ രാഷ്ട്രീയ ജീവിതം. പിണറായിയെയായിരുന്നു 70-കളുടെ തുടക്കത്തിൽ തലശ്ശേരിയിൽ വർഗീയ സംഘർഷം പടരുന്നത് തടയാൻ പാർട്ടി സെക്രട്ടറി സി.എച്ച്. കണാരൻ നിയോഗിച്ചത്. മാറാട് കലാപകാലത്ത് വർഗീയവാദികളുടെ ഭീഷണികൾ വകവെക്കാതെ സംഘർഷസ്ഥലം സന്ദർശിച്ച ഏക രാഷ്ട്രീയ നേതാവും പിണറായി വിജയൻ തന്നെ. അടിയന്തരാവസ്ഥക്കാലത്ത് 18 മാസമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ അദ്ദേഹം തടവ് അനുഭവിച്ചത്.തന്റെ 26-ാമത്തെ വയസ്സിലാണ് പിണറായി വിജയൻ ആദ്യമായി എംഎൽഎ ആയി ചുമതലയേൽക്കുന്നത്. പിന്നീട് പാർട്ടി ജില്ലാ സെക്രട്ടറി, മന്ത്രി, പാർട്ടി സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. ഇപ്പോഴിതാ കേരളത്തിന്റെ പ്രതിപക്ഷത്തെയും നയിക്കുന്നു.The post പോരാട്ടവീര്യത്തിന്റെ മറുപേര്, പിണറായി വിജയന് ഇന്ന് 81-ാം പിറന്നാൾ appeared first on Kairali News | Kairali News Live.