കേരളത്തിൽ ബക്രീദിന് രണ്ട് ദിവസം അവധി; സർക്കാർ ഉത്തരവിറങ്ങി

Wait 5 sec.

സംസ്ഥാനത്ത് ബക്രീദിനോട് അനുബന്ധിച്ച് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. 27ന് പുറമെ 28 കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.മെയ് 27നാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി പ്രകാരം 28നാണ് കേരളത്തിൽ ബലിപെരുന്നാൾ ആഘോഷം.ഈ സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.The post കേരളത്തിൽ ബക്രീദിന് രണ്ട് ദിവസം അവധി; സർക്കാർ ഉത്തരവിറങ്ങി appeared first on ഇവാർത്ത | Evartha.