കോഴിക്കോട്| അത്തോളി കണ്ണിപൊയിലില്‍ ഓയില്‍ മില്ലില്‍ വന്‍ തീപ്പിടിത്തം. ഇന്നലെ രാത്രി 11:30 ഓടുകൂടിയാണ് എസ് ആര്‍ ഓയില്‍ മില്ലില്‍ തീപ്പിടിത്തമുണ്ടായത്. കൊയിലാണ്ടി, നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നീ നിലയങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് നാലു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനോടുവില്‍ തീ നിയന്ത്രണ വിധേയമാക്കിയത്.ഇരുമ്പ് ഷീറ്റ് കൊണ്ട് പൂര്‍ണമായി നിര്‍മിച്ച ഓയില്‍ മില്ലിനുള്ളില്‍ വെളിച്ചെണ്ണയ്ക്ക് വേണ്ട കൊപ്രയും തേങ്ങയും 2000 ലിറ്ററോളം വെളിച്ചെണ്ണയും ഉണ്ടായിരുന്നു. ഇവ പൂര്‍ണമായി കത്തിനശിച്ചു.Content Highlights:A massive fire broke out at the SR Oil Mill in Atholi Kannipoyil last night around 11:30 PM. Fire and rescue teams from Koyilandy, Narikkuni, Vellimadukunnu, and Perambra units arrived at the scene and controlled the blaze after four hours of intense effort. Copra, coconuts, and around 2000 liters of coconut oil stored inside the iron-sheet structure were completely destroyed in the incident.