ഭുവനേശ്വര്‍ | രാജ്യത്ത് പശു മോഷണം ആരോപിച്ചുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് അറുതിയില്ല. അസമിലാണ് പുതിയ സംഭവം. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് അസമിലെ സോണിത്പൂരില്‍ രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. ഇവരില്‍ ഒരാള്‍ ദലിത് വിഭാഗക്കാരനാണ്.മൂന്ന് പേരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഒരാള്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂന്ന് പേരടങ്ങുന്ന സംഘം പശുവിനെ മോഷ്ടിക്കാന്‍ എത്തിയെന്നും ഇവര്‍ മൂന്ന് പശുക്കളെ വാഹനത്തില്‍ കയറ്റിയെന്നും പോലീസ് പറയുന്നു. ഇത് കണ്ടവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.