ചിയർലീഡർമാരെ അപമാനിച്ച് ക്രിക്കറ്റ് ആരാധകർ; സംഭവം ലഖ്‌നൗ-പഞ്ചാബ് മത്സരത്തിനിടെ

Wait 5 sec.

ലഖ്‌നൗ: ഐപിഎൽ മത്സരത്തിനിടെ ചിയർലീഡേഴ്സിനോട് ക്രിക്കറ്റ് ആരാധകരുടെ മോശം പെരുമാറ്റം. കഴിഞ്ഞ ദിവസം ശനിയാഴ്ച ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് – പഞ്ചാബ് കിംഗ്‌സ് മത്സരത്തിനിടെയാണ് സംഭവം ഉണ്ടായത്. ഉടനടി പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഭവത്തിൽ ഇടപെട്ടു.പ്ലേ ഓഫ് സാധ്യത നിലനിർത്താൻ പഞ്ചാബിന് ജയം അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ ആരാധകർ, ആവേശത്തോടെയാണ് ഗ്യാലറിയിൽ കളി കാണാൻ ഇരുന്നത്. അതിനിടെയാണ് ഒരുവിഭാഗം ആരാധകർ ചിയർലീഡർമാർക്കെതിരെ തിരിഞ്ഞത്. അപമര്യാദയായി പെരുമാറുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. ഇതോടെ ചിയർലീഡർമാർ പ്രതിഷേധിക്കുകയും ചെയ്തു. ഇത് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സംഭവത്തിൽ ഇടപെടുകയും, ആരാധകർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിർത്തിപഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ മുന്നിൽനിന്ന് നയിച്ച മത്സരത്തിൽ ഏഴ് വിക്കറ്റിന് തകർപ്പൻ ജയമാണ് ലഖ്നൌവിനെതിരെ നേടിയത്. വെറും 51 പന്തിൽ നിന്ന് 101 റൺസ് നേടിയാണ് ശ്രേയസ് അയ്യർ, തന്‍റെ ടീമിന് ഉജ്ജ്വലവിജയം നേടിക്കൊടുത്തത്. ഐപിഎലിൽ കന്നിസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ ഇന്നിംഗ്സിന് 5 സിക്സറുകളും 11 ബൌണ്ടറികളും ചാരുതയേകി. ലഖ്നൌ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 12 പന്തും ഏഴ് വിക്കറ്റും ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.Also Read- ഹൈദരാബാദിൽ ആർസിബി വീണു; സൺറൈസേഴ്സിനോടുള്ള തോൽവി 55 റൺസിന്ഈ വിജയം ഏറെ സന്തോഷം തരുന്നതാണെന്ന് മത്സരശേഷം ശ്രേയസ് അയ്യർ പറഞ്ഞു. “ഇത് എന്റെ ആദ്യ ഐ‌പി‌എൽ സെഞ്ച്വറിയാണ്, ടീമിന് ആവശ്യമായിരുന്ന സമയത്ത് സെഞ്ച്വി നേടാൻ കഴിഞ്ഞു. തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷമാണ് ഞങ്ങൾക്ക് ഈ മത്സരം ജയിക്കാനായത്.”- ശ്രേയസ് അയ്യർ പറഞ്ഞു.The post ചിയർലീഡർമാരെ അപമാനിച്ച് ക്രിക്കറ്റ് ആരാധകർ; സംഭവം ലഖ്‌നൗ-പഞ്ചാബ് മത്സരത്തിനിടെ appeared first on Kairali News | Kairali News Live.