പ്രതിപക്ഷ നേതാവ് പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. ‘ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പങ്കുവെച്ചു. നിരവധി പേർ പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു.കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഇന്ന് എൺപത്തൊന്നാം പിറന്നാൾ ആണ് ആഘോഷിക്കുന്നത്. കഴിഞ്ഞ പത്ത് വർഷം കേരളത്തിനെ മുന്നോട്ട് നയിച്ച അദ്ദേഹത്തിന്റെ ആറ് പതിറ്റാണ്ട് നാളത്തെ രാഷ്ട്രീയ ജീവിതം ആരെയും ത്രസിപ്പിക്കുന്നതാണ്.ALSO READ:പോരാട്ടവീര്യത്തിന്റെ മറുപേര്, പിണറായി വിജയന് ഇന്ന് 81-ാം പിറന്നാൾ1964-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഐഎം രൂപംകൊണ്ട വർഷമാണ് പിണറായി വിജയൻ പാർട്ടി അംഗത്വത്തിലേക്ക് വരുന്നത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ കെഎസ്എഫിന്റെ (KSF) ജില്ലാ സെക്രട്ടറിയായാണ് അദ്ദേഹം തന്റെ സംഘടനാ പ്രവർത്തനം ആരംഭിക്കുന്നത്. തന്റെ 26-ാമത്തെ വയസ്സിലാണ് പിണറായി വിജയൻ ആദ്യമായി എംഎൽഎ ആയി ചുമതലയേൽക്കുന്നത്. പിന്നീട് പാർട്ടി ജില്ലാ സെക്രട്ടറി, മന്ത്രി, പാർട്ടി സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. ഇപ്പോഴിതാ കേരളത്തിന്റെ പ്രതിപക്ഷത്തെയും നയിക്കുന്നു.The post പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി appeared first on Kairali News | Kairali News Live.