ബി ജെ പി യുടേയും കോൺഗ്രസിൻ്റേയും നേതൃത്വത്തിൽ പിണറായി വിജയൻ്റെ വീട്ടിൽ നടത്തിയ ഇ ‍ഡി റെയ്ഡിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമൂഹമാധ്യമവും. വലിയ പ്രതിഷേധമാണ് സമൂഹമാധ്യമത്തിൽ ഈ നടപടിക്കെതിരെ അരങ്ങേറുന്നത്. സംഘപരിവാറിൻ്റെ ബി ടീമാണ് കോൺഗ്രസ് എന്നും അവർ ബിജെപി യുടെ വേട്ടയാടലിന് എല്ലാ ഒത്താശയും ചെയ്തവരാണെന്നുമുൾപ്പെടെ സമൂഹ മാധ്യത്തിൽ ജനങ്ങൾ കുറിക്കുന്നു. വലിയ പ്രതിഷേധമാണ് റെയ്ഡിനെതിരെ അരങ്ങേറിയത്.Also read: ‘മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി ? അതാള് വേറെയാണ്’; കെ.ടി ജലീൽഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംപത്ത് വർഷം ഭരിച്ച ഒരു മുഖ്യമന്ത്രിയുടെ വാടകവീട്ടിലാണ് ഇ.ഡി റെയ്ഡ്. ശ്രദ്ധിക്കണം വാടകവീട്ടിൽ .പത്തുവർഷം ഭരിച്ച ഒരു മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് മൂന്നോ , നാലോ കൊട്ടാരങ്ങൾ പണിയാൻ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷേ, അതിനല്ല കമ്മ്യൂണിസ്റ്റുകാർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ആ ആദർശമാണ് കമ്മ്യൂണിസ്റ്റുകാരന്റെ പിൻബലം. നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും വാലാട്ടികളായ ഇ.ഡി നടത്തുന്ന റെയ്ഡ് കണ്ട് കോൺഗ്രസുകാരും മുസ്ലിം ലീഗുകാരും തുള്ളിച്ചാടുകയാണ്. അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി നടപടിയെടുത്തപ്പോഴും കോൺഗ്രസുകാരും മുസ്ലിം ലീഗുകാരും ആഹ്ലാദിച്ചിരുന്നു. സംഘപരിവാറിന്റെ ബി ടീമാണ് കോൺഗ്രസ്. അവർ ബിജെപിയുടെ വേട്ടക്ക് എന്നും ഒത്താശ ചെയ്തവരാണ്…The post സംഘപരിവാറിന്റെ ബി ടീമാണ് കോൺഗ്രസ്, അവർ ബി ജെ പിയുടെ വേട്ടയ്ക്ക് എന്നും ഒത്താശ ചെയ്തവരാണ്; സമൂഹമാധ്യമത്തിലും പ്രതിഷേധം ശക്തം appeared first on Kairali News | Kairali News Live.