മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി യാദവ് രംഗത്തെത്തി. ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിലൂടെയാണ് ആർജെഡി നേതാവും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി ഇഡിയെ മുന്നിൽ നിർത്തിയുള്ള മോദി–സതീശൻ ഗൂഢാലോചനയ്‌ക്കെതിരെ പ്രതികരിച്ചത്.റെയ്ഡ് ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ പാപ്പരത്തത്തിന്റെയും നേർസാക്ഷ്യമാണെന്ന് യാദവ് ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്നും .പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.അഴിമതി ആരോപണങ്ങൾ ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിലേറിയ കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസുകൾ എടുത്ത ശേഷം, അവർ ബിജെപിയിൽ ചേരുന്നതോടെ ‘സത്യസന്ധതയുടെ സർട്ടിഫിക്കറ്റ്’ നൽകി അവരെ രക്ഷപ്പെടുത്തിയതായും അദ്ദേഹം പരിഹസിച്ചു. അഴിമതി ആരോപണങ്ങൾ നേരിടുന്നവരെ ബിജെപി സംരക്ഷിക്കുകയാണ് എന്നും അദ്ദേഹം കുറിച്ചു.The post അന്വേഷണ ഏജൻസികളെ ബിജെപി രാഷ്ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നു, പിണറായി വിജയനെതിരായ ഇഡി റെയ്ഡിനെ രൂക്ഷമായി വിമർശിച്ച് തേജസ്വി യാദവ് appeared first on Kairali News | Kairali News Live.