ഇ ഡി യെ ഉപയോ​ഗിച്ചുള്ള വേട്ടയാടൽ: ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കില്ല: കെ രാധാകൃഷ്ണൻ എം പി

Wait 5 sec.

കേന്ദ്രത്തിൻ്റെ ഫാസിസ്റ്റ് അ‍‍‍ജണ്ടകൾക്ക് മുന്നിൽ മുട്ട് മടക്കില്ലെന്ന് കെ രാധാകൃഷ്ണൻ എം പി. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വസതിയിലെ ഇ ഡി റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള ന​ഗ്നമായ കടന്നാക്രമണമാണെന്നും അദ്ദഹം പ്രസ്താവലയിലൂടെ പറഞ്ഞു. കേന്ദ്ര അധികാരം കൈയാളുന്ന സംഘപരിവാർ, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ ചട്ടുകമാക്കുകയാണ്.രാജ്യത്ത് വർഗീയതയ്ക്കും കോർപ്പറേറ്റ് കൊള്ളയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നത് പാർട്ടിയാണ് സിപിഐ എം എന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ അന്വേഷണങ്ങളെയല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം വേട്ടയാടലുകളെയാണ് എതിർക്കുന്നത്.റെയ്ഡിന് പിന്നിൽ കോൺഗ്രസിന് ഉള്ള പങ്കും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.Also read:കോൺഗ്രസിനെ ബിജെപിയുടെ തൊഴുത്തിൽ കെട്ടുന്നു, അതിന്റെ തുടക്കമാണ് ഈ റെയ്ഡ്: സജി ചെറിയാൻഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം പോഷക സംഘടനകളെപ്പോലെ ഉപയോഗിച്ച് ജനകീയ അടിത്തറയുള്ള പ്രസ്ഥാനത്തെ തകർക്കാൻ നോക്കേണ്ട. ജനവിശ്വാസമാണ് ഈ പാർട്ടിയുടെ കരുത്ത്. ആ കരുത്തിനെ ഇല്ലാതാക്കാൻ ഒരു കേന്ദ്ര ഏജൻസിക്കും കഴിയില്ലയെന്നും കെ രാധാകൃഷ്ണൻ എം പി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധ, രാഷ്ട്രീയ പ്രതികാര നടപടിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം പ്രതിരോധമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുThe post ഇ ഡി യെ ഉപയോ​ഗിച്ചുള്ള വേട്ടയാടൽ: ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കില്ല: കെ രാധാകൃഷ്ണൻ എം പി appeared first on Kairali News | Kairali News Live.