എഐ പറയുന്നത് അതുപോലെ വിഴുങ്ങുന്നവരാണോ? അറിയാം ഇതിനുപിന്നിലെ പരസ്യക്കെണികൾ

Wait 5 sec.

ഇന്ന് എന്ത് സംശയം വന്നാലും ഗൂഗിൾ ചെയ്യുന്നതിന് മുമ്പ് നമ്മുടെ വിരലുകൾ ചെന്നെത്തുക എഐ ചാറ്റ്‌ബോട്ടുകളിലേക്കാണ്. ഷോപ്പിങ് നടത്താനും, വിവരങ്ങൾ ശേഖരിക്കാനും എന്തിനേറെ പറയുന്നു ഒരു തീരുമാനം എടുക്കണമെങ്കിൽ പോലും ഇന്ന് എഐ സഹായം പലർക്കും ആവശ്യമാണ്. എന്നാൽ ഈ കമ്പനികൾ എങ്ങനെയാണ് ഇതിലൂടെ പണം സമ്പാദിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?ഗൂഗിൾ അസിസ്റ്റന്റ് പോലെയുള്ള എഐ സംവിധാനങ്ങൾക്കുള്ളിൽ പരസ്യങ്ങളും ചില കമ്പനികളുടെ ഉൽപ്പന്നങ്ങളും തിരുകിക്കയറ്റി പല എഐ കമ്പനികളും ഇപ്പോൾ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, പലപ്പോഴും ഉപയോക്താക്കളുടെ താല്പര്യങ്ങളും എഐ ചാറ്റ്‌ബോട്ടുകൾ നടത്തുന്ന കമ്പനികളുടെ ലാഭക്കൊതിയും ഏറ്റുമുട്ടുമ്പോൾ വലിയ വെല്ലുവിളികളാണ് ഉയരാറ്. ഇതുമായി ബന്ധപ്പെട്ട് പ്രിൻസ്റ്റൺ, വാഷിംഗ്ടൺ യൂണിവേഴ്സിറ്റികളിലെ ഗവേഷകർ ഒരു പഠനം നടത്തുകയും ഇതിനു പിന്നിലെ ചതിക്കുഴികളെ കണ്ടെത്തുകയും ചെയ്തു.ALSO READ; മരിച്ചയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ കഴിയുമോ, ഈ നിയമങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണംസാധനങ്ങൾ വാങ്ങിക്കുന്നതിന് മുമ്പ് എഐ ചാറ്റ്‌ബോട്ടുകളുടെ സഹായം തേടുന്നവരാണ് നമ്മളിൽ പലരും. വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന സാധനം മികച്ചതാണോ അറിയാനും, വിവിധ ബ്രാൻഡുകളിൽ ഏറ്റവും നല്ലത് തെരഞ്ഞെടുക്കാനുമാണ് ഉപയോക്താക്കൾ എഐ ഉപയോഗിക്കുന്നത്. പക്ഷെ അപ്പോൾ നമുക്ക് ലഭിക്കുന്ന മറുപടികൾ പൂർണമായും കൃത്യവും സത്യവുമാണോ? പല സമയങ്ങളിലും അല്ല എന്നുള്ളതാണ്.പല ചാറ്റ്‌ബോട്ടുകളും നമുക്ക് തരുന്ന മറുപടി ഒരു പരസ്യമാകാം. നമുക്ക് അത് തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് വസ്തുത. ഒരു സ്പോൺസർ കമ്പനി പണം നൽകി തങ്ങളുടെ വിലകൂടിയ ഒരു സാധനം പ്രൊമോട്ട് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ, ചാറ്റ്‌ബോട്ട് നമുക്ക് നിർദ്ദേശിക്കുന്നത് ആ കമ്പനിയുടെ ഉൽപ്പന്നമാകാം. ഇന്നത്തെ എഐ ചാറ്റ്‌ബോട്ടുകൾക്ക് എന്ത് സംസാരിക്കണം എന്ന് സ്വയം തീരുമാനിക്കാനുള്ള ചില സ്വാതന്ത്ര്യങ്ങളുണ്ട്, ഇതും പ്രശ്‌നത്തിന്റെ വ്യാപ്തി കൂട്ടുന്നു.ഉപയോക്താക്കൾക്ക് വലിയ ദോഷമുണ്ടാക്കുന്ന പരസ്യങ്ങൾ പോലും ഇത്തരം എഐ മോഡലുകൾ നിർദ്ദേശിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഉപയോക്താക്കളെ വലിയ കടക്കെണിയിലേക്ക് തള്ളി വിടുന്ന വായ്പകളെ വരെ നിർദ്ദേശിക്കുന്നതായി അവർ കണ്ടെത്തി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം ചോദിച്ചെത്തിയ ഉപയോക്താക്കൾക്ക് മുന്നിൽ 60 ശതമാനത്തിലധികം തവണയും ഇത്തരം വായ്പകളാണ് എഐ ചാറ്റ്‌ബോട്ടുകൾ എടുത്തു കാണിച്ചത്. പരീക്ഷിച്ചതിൽ ഒരൊറ്റ എഐ മോഡൽ ഒഴികെ ബാക്കിയെല്ലാം ഇതേ രീതിയിലാണ് പെരുമാറിയത് എന്നത് തികച്ചും ഭയപ്പെടുത്തുന്ന കാര്യമാണ്.ALSO READ; ഏറെ നാളായി കാത്തിരുന്ന മാറ്റം, വാട്സാപ്പിൽ ഇനി സെൻസിറ്റീവ് ചാറ്റുകൾ മറച്ചുവയ്ക്കാം, പുതിയ ഫീച്ചർ എത്തുന്നുഗൂഗിൾ സെർച്ച് പരസ്യങ്ങളേക്കാളും ഇൻസ്റ്റാഗ്രാം പരസ്യങ്ങളേക്കാളും അപകടം നിറഞ്ഞതാണ് ചാറ്റ്ബോട്ടുകളിൽ വരുന്ന പരസ്യങ്ങൾ. നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ പോലും ചാറ്റ്ബോട്ടുകൾക്ക് അറിയാം. അത് ഉപയോഗിച്ച് നമുക്ക് അനുയോജ്യമായ രീതിയിൽ പരസ്യങ്ങളെ മാറ്റിമറിക്കാൻ അതിന് സാധിക്കും. തങ്ങൾ വായിക്കുന്നത് ഒരു പരസ്യം ആണെന്ന് തിരിച്ചറിയാൻ പോലും ഉപയോക്താക്കൾക്ക് സാധിക്കില്ല. നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ നോക്കി എഐ ചാറ്റ്ബോട്ടുകൾ ആളുകളോട് വിവേചനം കാണിക്കാറുണ്ട്.ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മറികടക്കാൻ കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും സുതാര്യതയും ആവശ്യമാണ്. ചാറ്റ്‌ബോട്ടുകളിലെ പരസ്യങ്ങൾക്ക് മാത്രമായി പ്രത്യേക നിയമങ്ങൾ ഉടൻ തന്നെ കൊണ്ടുവരേണ്ടതുണ്ട്. ഉപഭോക്താക്കളെ പറ്റിക്കാതിരിക്കുക, ഉൽപ്പന്നങ്ങളുടെ കേടുപാടുകൾ മനപ്പൂർവ്വം മറച്ചുവെക്കാതിരിക്കുക, പരസ്യങ്ങൾ ഏതാണെന്ന് കൃത്യമായി എഴുതിക്കാണിക്കുക തുടങ്ങിയ പഴയ നിയമങ്ങൾ ഇവിടെയും കർശനമാക്കണം. എങ്കിൽ മാത്രമേ ഇത്തരം ചൂഷണങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് രക്ഷ നേടാൻ സാധിക്കൂ.The post എഐ പറയുന്നത് അതുപോലെ വിഴുങ്ങുന്നവരാണോ? അറിയാം ഇതിനുപിന്നിലെ പരസ്യക്കെണികൾ appeared first on Kairali News | Kairali News Live.