സ്വർണക്കടയിൽ നിന്ന് ആഭരണം വാങ്ങുമ്പോൾ പിങ്ക് പേപ്പറിൽ പൊതിയുന്നത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത് പാരമ്പര്യമായി പിന്തുടർന്ന് വരുന്ന വെറുമൊരു രീതി മാത്രമാണെന്നാണ് കരുതിയതെങ്കിൽ നിങ്ങൾക്ക് തെറ്റി. പതിറ്റാണ്ടുകളായി പിന്തുടർന്നുവരുന്ന ഈ രീതിക്ക് പിന്നിൽ സാംസ്കാരികവും പ്രായോഗികവുമായ ചില കാരണങ്ങൾ കൂടിയുണ്ട്. ഇന്ത്യയിലെ ഏതൊരു സ്വർണക്കടയിൽ നിന്ന് ആഭരണം വാങ്ങുമ്പോഴും ബോക്സിൽ ആക്കുന്നതിന് മുമ്പ് അവ ഒരു പിങ്ക് പേപ്പറിൽ പൊതിയും.ട്രെൻഡുകൾ മാറി വന്നെങ്കിലും ഈ ഒരു കാര്യത്തിൽ മാത്രം ഇതുവരെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.കാഴ്ചയിലെ ഭംഗിക്ക് അപ്പുറം ഒരുപാട് ഗുണങ്ങൾ ഉള്ളത് കൊണ്ടാണ് പിങ്ക് പേപ്പറിൽ പൊതിയുന്നതെന്ന് ജയ്പൂരിലെ പേൾ അക്കാദമിയിലെ ജുവലറി ഡിസൈൻ ഡിപ്പാർട്ട്‌മെന്റ് ലീഡ് കൃഷൻ കുമാർ ദാൽ പറയുന്നു.also read:നിക്ഷേപകർക്ക് ഇന്ന് കനത്ത തിരിച്ചടി! ഓഹരി വിപണിയിൽ വൻ ഇടിവ്പിങ്ക് പേപ്പർ യഥാർത്ഥത്തിൽ ആഭരണം സംരക്ഷിക്കുമോ?അതെ, എന്നാണ് അതിന് ഉത്തരം. പിങ്ക് പേപ്പറിലെ ആന്റി ടാർണിഷ് കോട്ടിങ്ങാണ് ഇവിടത്തെ താരം. ഇത് വായുവും ഈർപ്പവും സമ്പർക്കമുണ്ടാക്കുന്നത് തടയും. ചെമ്പടങ്ങിയ സ്വർണത്തിന്റെയും വെള്ളിയുടെയും തിളക്കം മങ്ങാൻ പ്രധാന കാരണം വായുവും ഈർപ്പവുമാണ്. മാത്രവുമല്ല ആഭരണം അനായാസമായി കൈകാര്യം ചെയ്യാനും ഇത് സഹായകമാകും.ഈർപ്പം, പൊടി, അടയാളങ്ങൾ വീഴുന്നതിൽ നിന്നുമെല്ലാം ഈ പിങ്ക് പേപ്പർ ആഭരണത്തെ സംരക്ഷിക്കുന്നുണ്ട്. ഇത് മൃദുവായ പേപ്പർ ആയതിനാൽ ആഭരണങ്ങളിൽ ഉരസുമ്പോൾ പോറലുകളും ഏൽക്കില്ല. ഇതുകൂടാതെ, പേപ്പറിന്റെ പിങ്ക് നിറം സ്വർണ്ണം കൂടുതൽ ആകർഷകമായി തോന്നിക്കുന്നതിനും സഹായകമാകും. ഇതൊക്കെയാണ് വർഷങ്ങൾ പിന്നിട്ടിട്ടും ഈ പരമ്പരാഗത രീതി യാതൊരു മാറ്റവുമില്ലാതെ തുടരാൻ കാരണം.The post അപ്പോൾ ഇതായിരുന്നല്ലേ സ്വർണം പിങ്ക് പേപ്പറിൽ പൊതിയുന്നതിന്റെ രഹസ്യം appeared first on Kairali News | Kairali News Live.