കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; വിജയാഘോഷ റാലിക്കുനേരെയുള്ള കെ എസ് യു ആക്രമണത്തെയും പൊലീസ് നിലപാടിനെയും അപലപിച്ച് എസ് എഫ് ഐ

Wait 5 sec.

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന് പിന്നാലെ എസ് എഫ് ഐ സംഘടിപ്പിച്ച വിജയാഘോഷ റാലിക്കുനേരെ കെ എസ് യു പ്രവർത്തകർ ആക്രമണം നടത്തിയതിൽ എസ് എഫ് ഐ രംഗത്തെത്തി. സംഭവത്തിൽ കെ എസ് യുവിനെതിരെയും പൊലീസ് ഇടപെടലില്ലായ്മയെയും ശക്തമായി അപലപിച്ച് എസ് എഫ് ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവന പുറത്തിറക്കി.വിജയാഘോഷ റാലിക്കിടെ കെ എസ് യു  പ്രവർത്തകർ കല്ലും വടിയും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഉൾപ്പെടെ 15-ലധികം പ്രവർത്തകർക്ക് പരിക്കേറ്റതായും, സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവർത്തകർക്കും ആക്രമണത്തിൽ പരിക്കേറ്റതായും എസ് എഫ് ഐ അറിയിച്ചു.also read:എസ് എഫ് ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച്; ആറിലധികം തവണ ജലപീരങ്കി പ്രയോഗം, പിന്മാറാതെ പ്രവർത്തകർആക്രമണം തടയാനും അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറായില്ലെന്നും, ചിലയിടങ്ങളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് എസ് എഫ് ഐ പ്രവർത്തകർക്കെതിരെയും ഇടപെടൽ ഉണ്ടായെന്നും പ്രസ്താവനയിൽ പറയുന്നു. കേരള സർവകലാശാലയിൽ എസ് എഫ് ഐ നേടിയ വിജയം വിദ്യാർത്ഥി അവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങളുടെ ഫലവും വിദ്യാർത്ഥി സമൂഹം നൽകിയ ശക്തമായ പിന്തുണയുടെ പ്രതിഫലനവുമാണെന്ന് എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.കെ എസ് യുവിന്റെ അക്രമത്തെയും പൊലീസ് അനാസ്ഥയെയും ശക്തമായി പ്രതിഷേധിക്കുന്നതായും, ആക്രമണത്തിൽ പങ്കെടുത്തവർക്കെതിരെ അടിയന്തര നടപടി വേണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. എസ് എഫ് ഐയ്ക്ക് വിദ്യാർത്ഥികൾ നൽകിയ ജനാധിപത്യ പിന്തുണയെ അക്രമത്തിലൂടെ തകർക്കാൻ ശ്രമിച്ചാൽ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.The post കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; വിജയാഘോഷ റാലിക്കുനേരെയുള്ള കെ എസ് യു ആക്രമണത്തെയും പൊലീസ് നിലപാടിനെയും അപലപിച്ച് എസ് എഫ് ഐ appeared first on Kairali News | Kairali News Live.