മുനമ്പം വഖഫ് ഭൂമി ആണോ എന്ന ചോദ്യത്തിന് വ്യക്തത വരുത്താതെ മുഖ്യമന്ത്രി വി ഡി സതീശൻ. അതൊക്കെ പണ്ട് പറഞ്ഞതാണ്. കുത്തിയിരിപ്പ് ഉണ്ടാക്കാൻ ആണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്നു മുഖ്യമന്ത്രിയുടെ വാദം.മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത്, അധികാരത്തിലെത്തിയാൽ പത്ത് മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് മുന്നിൽ രാഷ്ട്രീയ നേതൃത്വങ്ങൾ നിശബ്ദത പാലിക്കുകയാണ്. കെ-റെയിൽ കല്ലുകൾ പിഴുതുമാറ്റുമെന്ന് പ്രഖ്യാപിച്ച സർക്കാർ, മുനമ്പത്തെ വഖഫ് കുറ്റികൾ പിഴുതെറിയാൻ തയ്യാറാകണമെന്നും ലേഖനം ആവശ്യപ്പെടുന്നു.ALSO READ; മുനമ്പം വിഷയത്തിൽ സാമുദായിക സ്പർദ്ധ വളർത്താൻ മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയുന്നു: എ എ റഹീംഅതേ സമയം, മുനമ്പം പോലെയുള്ള ഒരു വിഷയത്തിൽ സാമുദായിക സ്പർദ്ധ വളർത്തി എടുക്കുന്നതിന് കേരളത്തിന്റെ മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയാൻ പാടുണ്ടോയെന്ന് എ എ റഹീം എംപി. 10 മിനിറ്റിനകം പ്രശ്നം പരിഹരിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. വഖഫ് ഭൂമി എന്ന് തെളിഞ്ഞാൽ അവർ കൈയേറ്റക്കാരാണ് എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.The post ‘പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പറഞ്ഞത് ഇപ്പോൾ ചോദിക്കേണ്ട’: വഖഫ് വിഷയത്തിൽ വ്യക്തത വരുത്താതെ മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.