സ്കൂൾ അധ്യാപകരെ സ്ഥലം മാറ്റാൻ സ‍‍ർക്കാ‍‍ർ നീക്കം; നടപടി തട‍ഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

Wait 5 sec.

സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. ഈ അധ്യയന വർഷത്തെ സ്ഥലംമാറ്റമാണ് തടഞ്ഞത്. സെൻസസ് ചുമതലകൾ മൂലമാണ് നടപടിയെന്ന് വിശദീകരണം. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.ഇതിനു പുറമേ ജില്ലാതലത്തിലുള്ള അധ്യാപകരുടെ സ്ഥലംമാറ്റവും മരവിപ്പിച്ചു. സെൻസസ് ഡ്യൂട്ടിയിൽ ഇല്ലാത്ത പ്രധാന അധ്യാപകരുടെ സ്ഥലം മാറ്റവും തടഞ്ഞു. സർക്കാർ നടപടിക്കെതിരെ ഇടത് അധ്യാപക സംഘടന കെ എസ് ടി എ.ALSO READ; സംസ്ഥാന ആസൂത്രണ ബോർഡിൽ നിന്നും സ്ഥിരം ജീവനക്കാരിയെ ഒഴിവാക്കാൻ സ‍ർക്കാർ നീക്കം; ഉത്തരവ് സ്റ്റേസ്ഥലംമാറ്റം റദ്ദാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നതാണ് കെ എസ് ടി എയുടെ ആവശ്യം. പുതിയ സർക്കാർ അധികാരത്തിലേറി അധ്യാപക ദ്രോഹ നടപടികൾക്ക് തുടക്കം കുറിച്ചു. അധ്യാപക സ്ഥലം മാറ്റങ്ങൾ സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ നടത്തണമെന്നും ആവശ്യംThe post സ്കൂൾ അധ്യാപകരെ സ്ഥലം മാറ്റാൻ സ‍‍ർക്കാ‍‍ർ നീക്കം; നടപടി തട‍ഞ്ഞ് വിദ്യാഭ്യാസ വകുപ്പ് appeared first on Kairali News | Kairali News Live.