വിയോജിപ്പുള്ള രാഷ്ട്രീയ ശബ്ദങ്ങൾക്കെതിരെ കേന്ദ്രം ഇഡിയെ ആയുധമാക്കുന്നു; പിണറായി വിജയന് പിന്തുണയുമായി ഡി രാജ

Wait 5 sec.

ഇ ഡ‍ി റെയ്ഡിലൂടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടക്കുന്ന കോൺ​ഗ്രസിന്റെ രാഷ്ട്രീയ പക പോക്കലിൽ പ്രതികരണവുമായി ഡി രാജ. പ്രതിപക്ഷ നേതാവിന് പിന്തുണയുമായാണ് ഡി രാജ രം​ഗത്ത് വന്നിരിക്കുന്നത്.മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡുകൾ വ്യക്തമായ രാഷ്ട്രീയ പകപോക്കലാണ്, കൂടാതെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണവുമാണിതെന്നും ഡ‍ി രാജ എക്സിൽ കുറിച്ചു.ALSO READ; ഇ ഡി യെ ഉപയോ​ഗിച്ചുള്ള വേട്ടയാടൽ: ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കില്ല: കെ രാധാകൃഷ്ണൻ എം പിഇടതുപക്ഷത്തെ ഭയപ്പെടുത്താനും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കാനും ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം നടപടികളെന്നും ഡി രാജ വ്യക്തമാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും വിയോജിപ്പുള്ള രാഷ്ട്രീയ ശബ്ദങ്ങൾക്കുമെതിരെ ഇ.ഡി പോലുള്ള ഏജൻസികളെ ആവർത്തിച്ച് ആയുധമാക്കുന്നത് ജനാധിപത്യത്തിനും ഫെഡറലിസത്തിനും ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. രാഷ്ട്രീയ എതിർപ്പിനെ നിശബ്ദമാക്കാനും ഭീഷണിപ്പെടുത്താനുമുള്ള ഈ സ്വേച്ഛാധിപത്യ ശ്രമങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ, മതേതര, ഫെഡറൽ ശക്തികളും ഒന്നിച്ചുനിൽക്കണമെന്നും ഡി രാജ പറഞ്ഞു.The post വിയോജിപ്പുള്ള രാഷ്ട്രീയ ശബ്ദങ്ങൾക്കെതിരെ കേന്ദ്രം ഇഡിയെ ആയുധമാക്കുന്നു; പിണറായി വിജയന് പിന്തുണയുമായി ഡി രാജ appeared first on Kairali News | Kairali News Live.