പിണറായിക്കെതിരായ ഇഡി റെയ്ഡ്: പ്രതിപക്ഷ നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടും മൗനം വെടിയാതെ രാഹുൽ ഗാന്ധി

Wait 5 sec.

പിണറായി വിജയനെതിരെ ഇഡിയെ മുന്നിൽ നിർത്തി ബിജെപി സർക്കാർ നടത്തിയ ഗൂഢാലോചനയ്‌ക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും പുരോഗമന പ്രസ്ഥാനങ്ങളും ഒരുപോലെ ശബ്ദമുയർത്തിയിട്ടും കോൺഗ്രസ് നേതാക്കളുടെ, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെ മൗനം ഏറെ വിമർശനത്തിന് വഴി വച്ചിരിക്കുന്നു. രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളെ അമർച്ച ചെയ്യാൻ മോദിക്കും കൂട്ടർക്കും കോൺഗ്രസ് എല്ലാ വിധ സഹായവും ചെയ്യുന്നു എന്ന ആശങ്കകളെ ശരി വയ്ക്കുന്നതാണ് രാഹുൽ ഗാന്ധിയും കൂട്ടരും എടുത്ത് നിലപാടെന്നു വിമർശനം വ്യാപകമായി ഉയരുന്നുണ്ട്.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമടക്കം 12 ഇടങ്ങളിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ഇഡി റെയ്ഡ് കോൺഗ്രസ് – ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നുവെന്ന് പറഞ്ഞ അരവിന്ദ് കെജ്രിവാൾ, കോൺഗ്രസിന്റെ പരാതിക്ക് പിന്നാലെയാണ് റെയ്ഡെന്നും ഇത് കോൺഗ്രസ് ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നുവെന്നും എക്സിൽ ഇട്ട കുറിപ്പിൽ കൂട്ടിച്ചേർത്തു.പ്രതിപക്ഷനേതാക്കളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നുവെന്ന് ആണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചത്. പിണറായി വിജയനെ “ബിജെപി ഇതുവരെ ലക്ഷ്യം വയ്ക്കാത്തത്” എന്തുകൊണ്ടെന്ന് ആവർത്തിച്ച് ചോദ്യം ചെയ്ത ചില കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച വീണ്ടുവിചാരമില്ലാത്ത ആരോപണങ്ങളുടെ പൊള്ളത്തരവും ഇത് തുറന്നുകാട്ടുന്നുവെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു. റെയ്ഡ് ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ പാപ്പരത്തത്തിന്റെയും നേർസാക്ഷ്യമാണെന്ന് ആർജെഡി നേതാവും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി ഫേസ്ബുക്കിൽ കുറിച്ചത്.Also Read: ഇഡി എന്തേ പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്ന് അന്ന് രാഹുൽ ​ഗാന്ധി പ്രസം​ഗിച്ചു, ആ ചോദ്യവും ഈ വരവുമായി ബന്ധമുണ്ടോ?: ബിനോയ് വിശ്വംഅതേസമയം വിഷയത്തിൽ കോൺഗ്രസ് നേതാക്കളുടെ മൗനം ഏറെ വിമർശനത്തിന് ഇടം നൽകിയിട്ടുണ്ട്. ഫാസിസ്റ്റു വിരുദ്ധ കൂട്ടായ്മയെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് സംശയം ശരി വയ്ക്കുന്നതാണ് നിലവിൽ കോൺഗ്രസ് എടുത്ത നിലപാട്. മുൻപ് ഡൽഹിയിലും തമിഴ്‌നാട്ടിലും പ്രതിപക്ഷ പാർട്ടികളെ കൂടെ നിന്ന് ഒറ്റിയത് ഈ വേളയിൽ സ്മരണീയമാണ്. കേരളത്തിൽ വന്ന് നാഴികയ്ക്ക് നാല്പത് വട്ടം പിണറായിക്കെതിരെ എന്തുകൊണ്ട് ഇ ഡി റെയ്ഡ് നടക്കുന്നില്ലയെന്ന് പരിതപിച്ച കോൺ​ഗ്രസ് അധികാരത്തിലെത്തിയ ഉടനെ തന്നെ വി ഡി സതീശൻ ദില്ലിയിൽ ചെന്ന് നരേന്ദ്ര മോ​​ദിയെ കണ്ടതിനെ തുടർന്ന് നടന്ന റെയ്ഡ് കോൺഗ്രസ് –ബിജെപി സഖ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.The post പിണറായിക്കെതിരായ ഇഡി റെയ്ഡ്: പ്രതിപക്ഷ നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടും മൗനം വെടിയാതെ രാഹുൽ ഗാന്ധി appeared first on Kairali News | Kairali News Live.