സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി വിജയന്റെ വസതിയിലെത്തിയ ശേഷം കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഡിയുടെ ഓരോ നീക്കവും അങ്ങേയറ്റം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു.ഒരു മുന്നറിയിപ്പും മര്യാദയും പാലിക്കാതെ വീട്ടിലേക്ക് കടന്നുവന്ന ഇഡി ഉദ്യോഗസ്ഥർ അനവധി മണിക്കൂറുകൾ അവിടെ ഒരു രംഗം സൃഷ്ടിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ഈ നീക്കത്തിന്റെ പുറകിൽ ആരെല്ലാം ഉണ്ടോ അവർക്കെല്ലാം തീർച്ചയായിട്ടും കേരളത്തിന്റെ ജനാധിപത്യ ബോധത്തിന് മുൻപിൽ ഉത്തരം പറയേണ്ടിവരുമെന്നും പറഞ്ഞു. ‘പിണറായി വിജയൻ ജനനേതാവാണ്. ഏതോ കമ്പനികൾ തമ്മിലുള്ള ബന്ധത്തിൽ പ്രശ്നമുണ്ടെങ്കിൽ അത് വേറൊരു കാര്യം.ALSO READ: കോൺഗ്രസേ നിങ്ങൾ ഓർക്കുന്നുണ്ടോ രാഹുൽ ഗാന്ധിക്കെതിരെയുള്ള കേന്ദ്ര നിലപാടിനെ എതിർത്ത പിണറായി വിജയനെ…എക്സാലോജിക് എന്ന കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള ബന്ധം ബിസിനസ് ബന്ധമാണ്. അതിന്റെ പേരിൽ പിണറായി വിജയനെപ്പോലെ ഒരു ജനനേതാവിനെ ഇതുപോലെ അഹേളിക്കാൻ ആർക്കും അവകാശമില്ല. ഇത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്.ഏതാനും ആഴ്ച മുമ്പ് ഇവിടെ വന്നപ്പോൾ രാഹുൽ ഗാന്ധി പ്രസംഗിച്ചു – എന്താണ് ഇഡി പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്ന്. ആ ചോദ്യം കേരളം കേട്ടതാണ്. ആ ചോദ്യവും ഈ വരവുമായി ബന്ധമുണ്ടോ? ഇതേ രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പാർട്ടിയും പണ്ടെല്ലാം പറഞ്ഞുപോന്നിരുന്നത് ഇഡി കേന്ദ്ര ഗവൺമെന്റിന്റെ, മോദി ഗവൺമെന്റിന്റെ കയ്യിലെ ചട്ടുകമാണെന്നാണ്. ആ നിലപാട് കോൺഗ്രസ് മാറ്റിയോ?’, ഇതുകൊണ്ടൊന്നും ഇടതുപക്ഷത്തിന്റെ സമരവീര്യം തകരാൻ പോകുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.The post ഇഡി എന്തേ പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്ന് അന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചു, ആ ചോദ്യവും ഈ വരവുമായി ബന്ധമുണ്ടോ?: ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.