പിണറായിയുടെ വീടുകളിൽ നടന്ന ഇ ഡി റെയ്ഡ് പരിഹാസ്യമായ വെറും നാടകം ആയിരുന്നുവെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ. പുകമറ സൃഷ്ടിച്ച് സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും പിണറായിയെയും തകർക്കാമെന്നത് മോഡി–വി ഡി–ഇ ഡി കൂട്ടുകെട്ടിന്റെ വ്യാമോഹമാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.ബിജെപി–കോൺഗ്രസ് ഡീലിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ നടന്ന രാഷ്ട്രീയ പ്രേരിത ഇ ഡി റെയ്ഡിനെതിരെ സിപിഐ എം കൊല്ലം ഏരിയ കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിക്കെതിരെ ഒരുകേസ് പോലുമില്ല. പിണറായിയെ എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ലായെന്നും അറസ്റ്റ് ചെയ്യുന്നില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധി വേവലാതിപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.ALSO READ; പിണറായി വിജയനെതിരായ ഇഡി റെയ്ഡ്: പ്രതിപക്ഷ നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടും മൗനം വെടിയാതെ രാഹുൽ ഗാന്ധികഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടതിന്റെ അടുത്തദിവസമാണ് പിണറായിയുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടന്നതെന്നത് അതിശയപ്പെടേണ്ടാ. ഇത് തെരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസ്–ബിജെപി ഡീലിന്റെ ഭാഗമാണ്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ കോൺഗ്രസ് ഇഡിക്ക് പരാതി കൊടുത്തതും ജയിലിലാക്കിയതും ജനങ്ങളുടെ മുന്നിലുണ്ടെന്നും കെ എൻ ബാലഗോപാൽ പറ‍ഞ്ഞു.സംസ്ഥാനത്ത് മുപ്പത് മണ്ഡലങ്ങളിൽ ബിജെപി– കോൺഗ്രസ് ഡീൽ നടന്നിട്ടുണ്ടെന്ന് വോട്ടിന്റെ കണക്ക് വ്യക്തമാക്കുന്നു. കൊല്ലം ജില്ലയിലും ആ ഡീൽ ഉണ്ടായി. കേരളത്തിൽ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് ആണ് രണ്ടാം സ്ഥാനത്തെന്നും ബാലഗോപാൽ പറഞ്ഞു. സിപിഐ എമ്മിനെയും പിണറായിയെയും തകർക്കാമെന്നത് മോഡി–വി ഡി–ഇ ഡി കൂട്ടുകെട്ടിന്റെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞുThe post ‘പിണറായിയുടെ വസതിയിലെ ഇ ഡി റെയ്ഡ്; ഇടതുപക്ഷത്തെ തകർക്കാമെന്നത് മോദി–വി ഡി–ഇ ഡി കൂട്ടുകെട്ടിന്റെ വ്യാമോഹം’ appeared first on Kairali News | Kairali News Live.