യുവപ്രതിഭാസം വൈഭവ് സൂര്യവംശി കൊടുങ്കാറ്റായപ്പോൾ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് മിന്നുന്ന തുടക്കം. മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ഹൈദെരാബാദിനെതിരെ 9.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് രാജസ്ഥാൻ നേടിയിരിക്കുന്നത്.Also Read:പിണറായിക്കെതിരായ ഇഡി റെയ്ഡ്: പ്രതിപക്ഷ നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടും മൗനം വെടിയാതെ രാഹുൽ ഗാന്ധിയുവതാരം വൈഭവ് സൂര്യവംശിയുടെ അതിവേഗ ഇന്നിംഗ്സാണ് മത്സരത്തിന്റെ ഹൈലൈറ്റ്. വെറും 29 പന്തിൽ 97 റൺസ് നേടിയ താരം 5 ഫോറും 12 സിക്സറും ആണ് പറത്തിയത്. നിലവിൽ 27 റൺസുമായി യശസ്‌വി ജയ്‌സ്വാളും 7 റൺസുമായി ധ്രുവ് ജുറേലും ആണ് ക്രീസിൽ. ഹൈദരാബാദ് ബൗളർമാരിൽ പ്രഫുൽ ഹിൻഗേക്ക് മാത്രമാണ് വിക്കറ്റ് നേടാനായത്. പാറ്റ് കമ്മിൻസ് അടക്കം ഉള്ള മറ്റ് ബൗളർമാർ പതിനഞ്ചുകാരന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.97 off 29 balls! Hyderabad reels under Vaibhav Suryavanshi's fiery innings in IPLThe post 29 പന്തിൽ 97! ഐപിഎല്ലിൽ വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ഇന്നിംഗ്സിനു മുന്നിൽ ആടിയുലഞ്ഞ് ഹൈദരാബാദ് appeared first on Kairali News | Kairali News Live.