തിരുവല്ല | അയല്‍വാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. നിരണം കുരട്ടിയില്‍ വീട്ടില്‍ സോമന്‍ (64) നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നിരണം സ്വദേശി കൊച്ചുമുറ്റത്തേതില്‍ വീട്ടില്‍ തങ്കച്ചന്‍ (63) നെയാണ് ഇയാള്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചത്.ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ മാന്നാറില്‍ നിന്നും വിട്ടു സാധനങ്ങള്‍ വാങ്ങി സൈക്കിളില്‍ വീട്ടിലേക്ക് വരികയായിരുന്ന തങ്കച്ചനെ രണ്ടാംകുരിശ് എന്ന സ്ഥലത്ത് വെച്ച് സോമന്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കച്ചന്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സബ് ഇന്‍സ്പെക്ടര്‍ നൗഫല്‍, സി പി ഒമാരായ രവികുമാര്‍, അനീഷ്, സുദീപ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു