പൂച്ച സർ മാസാടാ…; ഉഗ്ര വിഷമുള്ള മൂർഖനിൽ നിന്ന് സുനിതയെ രക്ഷിച്ചത് രണ്ട് വളർത്തുപൂച്ചകൾ

Wait 5 sec.

കോഴിക്കോട് വടകരയിൽ വളർത്തുപൂച്ചകളുടെ സമയോചിതമായ ഇടപെടൽ തുണയായിരിക്കുകയാണ് വീട്ടമ്മയായ സുനിതക്ക്. വീട്ടിനകത്ത് കണ്ട ഉഗ്ര വിഷമുള്ള മൂർഖനിൽ നിന്നാണ് രണ്ട് വളർത്തുപൂച്ചകൾ സുനിതക്ക് രക്ഷകരായത്വടകര മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതയുടെ വീട്ടിലെ അടുക്കളയിൽ ആണ്ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ് കയറിയത്.ആരും കാണാതെ പതുങ്ങിയ മൂർഖനെ കണ്ടെത്തിയത് സുനിതയുടെ വളർത്തു പൂച്ചകൾ.സിനി’ എന്ന് പേരുള്ള രണ്ട് വളർത്തുപൂച്ചകളാണ് അപകട സൂചന നൽകി കാര്യം സുനിത യെ അറിയിച്ചു. ഒരു പൂച്ച പാമ്പിനെ ശ്രദ്ധിച്ച് കാവലിരുന്നപ്പോൾ, മറ്റൊന്ന് പുറത്തുണ്ടായിരുന്ന സുനിതയുടെ അടുത്തെത്തി അസ്വാഭാവികമായി കരഞ്ഞും അടുക്കളയിലേക്ക് ഓടിയും അപകടം അറിയിക്കുകയായിരുന്നു. പിന്നാലെ എത്തിയ സുനിത അടുക്കളയിൽ പാമ്പിനെ കണ്ടതോടെ ഭർത്താവിനെയും നാട്ടുകാരെയും വിവരമറിയിച്ചു.ALSO READ: ‘പിതാവ് എന്നെ ഡോക്ടർ ആയി കാണാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ ചികിത്സിക്കാത്ത ഡോക്ടർ ആകാൻ മൂന്ന് തവണ സാധിച്ചു’; എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി മമ്മൂട്ടിപാമ്പ് പിടിത്ത വിദഗ്ധനായ അമീന എത്തി മൂർഖനെ സുരക്ഷിതമായി പിടികൂടി.ദിവസേന കാത്തുവെക്കുന്ന മനുഷ്യനോടുള്ള സ്നേഹമാണ് വലിയൊരു അപകടത്തിൽ നിന്ന് അവർക്ക് തുണയായത്. വളർത്തുമൃഗങ്ങളുടെ സ്നേഹവും വിശ്വസ്തതയും തെളിയിക്കുന്ന ഈ സംഭവത്തോടെ പ്രിയങ്കരിയായി മാറിയിരിതുകയാണ് പൂച്ചകുട്ടികൾ.The post പൂച്ച സർ മാസാടാ…; ഉഗ്ര വിഷമുള്ള മൂർഖനിൽ നിന്ന് സുനിതയെ രക്ഷിച്ചത് രണ്ട് വളർത്തുപൂച്ചകൾ appeared first on Kairali News | Kairali News Live.