തിരുവനന്തപുരം | സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ നിലത്തു കിടത്താന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചര്‍ച്ച. രോഗികളെ നിലത്തു കിടത്തുന്നതു പരിഹരിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച മെഡിക്കല്‍ കോളേജുകള്‍ രണ്ടെണ്ണം നിര്‍ത്തലാക്കി. അത് പുനരാരംഭിക്കാന്‍ തീരുമാനമായി. ആശുപത്രികളില്‍ ശുചിത്വം ഉറപ്പാക്കണം. സര്‍ജറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരുന്നു കിട്ടാതെ രോഗികള്‍ ബുദ്ധിമുട്ടരുത്. സര്‍ജറി പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. അത് പരിശോധിച്ചു നടപടി സ്വീകരിക്കും. ഡോക്ടര്‍മാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവില്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നല്‍കിയുള്ള റിപ്പോര്‍ട്ട് ആണ് തന്നത്. പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.