യു.പി.പി സംഘടിപ്പിച്ച വിഷു–ഈസ്റ്റര്‍ ആഘോഷവും വിദ്യാർത്ഥി അനുമോദന സമ്മേളനവും പ്രൗഢമായി; ഉന്നതവിജയം നേടിയ മിടുക്കരെ ആദരിച്ചു

Wait 5 sec.

മനാമ: ബഹ്‌റൈനിലെ പ്രവാസി രക്ഷിതാക്കളുടെ കൂട്ടായ്മയായ യുണൈറ്റഡ് പേരെന്റ്സ് പാനൽ (UPP) സംഘടിപ്പിച്ച വിഷു–ഈസ്റ്റർ ആഘോഷവും ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള അനുമോദന സമ്മേളനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിക്കുകയും ഭാവിപഠനത്തിന് ആശംസകൾ നേരുകയും ചെയ്തു.പന്ത്രണ്ടാം ക്ലാസിൽ നിന്നും മികച്ച വിജയം കൈവരിച്ച ഗിസൽ ഷാരോൺ ഫെർണാണ്ടസ്, അന്ന ബിനു, പ്രണവി മണപ്പുറം, സീമോൻ മാത്യു ജോളി, ആൽവിൻ ജോർജ് സേവ്യർ, അതിഥി സതീശ് അയ്യർ, ബാലാമണി അയിലൂർ യോഗേഷ്, റിഹാൻ സെത്മിക കലുബോവിള, അൻഗന ശ്രീജിത്, ക്രിസ്റ്റഫർ ചാക്കോ പൂവേലിൽ എന്നിവരെയും, പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ ഹർഷ ബാബേർവെൽ, ദീപ്ഷിക കിഷോർ, ദിൽജ ജെയ്സൺ, മലീഹ ആഷിഖ്, ശ്രേയ മാത്തൂർ സഭാപതി എന്നീ വിദ്യാർത്ഥികളെയുമാണ് ചടങ്ങിൽ ആദരിച്ചത്.യു.പി.പി ചെയർമാൻ ഡോ. സുരേഷ് സുബ്രമണ്യം അധ്യക്ഷത വഹിച്ച യോഗം ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബിജു ജോർജ്, പ്രമുഖ സാമൂഹ്യ പ്രവർത്തകരായ എസ്.വി. ബഷീർ, റഫീക്ക് അബ്ദുള്ള, ജമാൽ ഇരിങ്ങൽ, അസീൽ അബ്ദുറഹിമാൻ, ചന്ദ്രബോസ്, അജിത് കുമാർ (കുടുംബ സൗഹൃദവേദി), ബദറുദ്ദീൻ പൂവാർ, മനു മാത്യു, രാമനുണ്ണി കോഡൂർ, എം.എസ്. പിള്ള, സൽമാൻ ഫാരിസ്, ദീപക് തണൽ, അജി ഭാസി, ദീപക് മേനോൻ, ജയേഷ് തോന്നിക്കൽ, യു.പി.പി സെക്രട്ടറി ജ്യോതിഷ് പണിക്കർ, കൺവീനർ ഹാരിസ് പഴയങ്ങാടി, സുനീശ് സുശീലൻ എന്നിവർ ആശംസകൾ നേർന്നു.കൂടാതെ വിഷു-ഈസ്റ്റർ കമ്മിറ്റി കൺവീനർ ജേക്കബ് തേക്കുതോട്, ജോയിന്റ് കൺവീനർമാരായ ശ്രീകാന്ത് എം.എസ്, തോമസ് ഫിലിപ്പ്, ഹരീഷ് നായർ എന്നിവരും സംസാരിച്ചു. ഡോ. ശ്രീദേവി സ്വാഗതവും കൺവീനർ അനിൽ യു.കെ. നന്ദിയും രേഖപ്പെടുത്തി. അബ്ബാസ്, അനസ് റഹീം, മൻഷീർ, മുബീന മൻഷീർ, റിഷാദ്, ഫിലിപ്പ് കറുകച്ചാൽ, മണിക്കുട്ടൻ, അൻവർ ശൂരനാട്, സിൻസൺ ചാക്കോ, റഊഫ്, ജമാൽ കുറ്റിക്കാട്ടിൽ, നായകം, ഷാജി പൊഴിയൂർ, സുമേഷ്, ശ്രീജിത്, സുബീഷ്, ഫൈസൽ പട്ടാണ്ടി എന്നിവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി. രാജേഷ് പെരുങ്ങുഴി, ദീപ്തി നായർ എന്നിവർ അവതാരകരായിരുന്നു.വിദ്യാർത്ഥികളുടെ കഠിനാധ്വാനവും മാതാപിതാക്കളുടെ അചഞ്ചലമായ പിന്തുണയും അധ്യാപകരുടെ സമർപ്പണവുമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന കൾച്ചറൽ പ്രോഗ്രാമിൽ ടീം തരംഗിന്റെ സംഗീത വിരുന്നും ടീം ഗസാനിയയുടെ ആകർഷകമായ നൃത്തച്ചുവടുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഐക്യവും സാംസ്കാരിക മൂല്യങ്ങളും വളർത്താൻ യു.പി.പിയുടെ ഈ സംരംഭത്തിന് സാധിച്ചതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.The post യു.പി.പി സംഘടിപ്പിച്ച വിഷു–ഈസ്റ്റര്‍ ആഘോഷവും വിദ്യാർത്ഥി അനുമോദന സമ്മേളനവും പ്രൗഢമായി; ഉന്നതവിജയം നേടിയ മിടുക്കരെ ആദരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.