ബദാം കഴിക്കുന്നവരാണോ… ഒരു ദിവസം എത്രെണ്ണം കഴിക്കാം? എങ്ങനെ കഴിക്കാം? അറിയാം ചില ​ഗുണങ്ങൾ

Wait 5 sec.

ബദാം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നും അത് ആരോ​ഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നതാണെന്നും ​ഗുണ​ഗണങ്ങൾ ഏറെ ഉണ്ടെന്നും എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ എങ്ങനെയാണ് ബ​ദാം കഴിക്കേണ്ടുന്നതെന്നും എന്തൊക്കെയാണ് ബദാം കഴിക്കുന്നത് കൊണ്ടുള്ള ​ഗുണമെന്നും നിങ്ങൾക്കറിയാമോ? അത് അറിയാതെയാണ് നിങ്ങൾ ബദാം കഴിക്കുന്നതെങ്കിൽ അത് വലിയ അപകടത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.ഒരു ദിവസം എത്ര കഴിക്കാം? എങ്ങനെ കഴിക്കാം?ഒരു ദിവസം മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തൊരാൾ ആറ് മുതതൽ പത്ത് വരെ ബ​ദാം കഴിക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ഇത് കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ​ഗുണമുണ്ടെന്നാണോ ഇനി നിങ്ങൾ കരുതുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജവും ഫൈബറും അരോ​ഗ്യകരമായ കൊഴുപ്പും നൽകും. ധാരാളം മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാരോ​ഗ്യത്തിനും ഇത് നല്ലതാണ്. ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോളിനെ ശരീരത്തിൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. വൈറ്റമിൻ ഇ, റൈബോഫ്ലേവിൻ എന്നിവ ബദാമിൽ ധാരാളമുണ്ട് ഇത് ഓർമ ശക്തിക്കും പ്രായമുകുമ്പോഴുണ്ടാകുന്ന മറവി കുറയ്ക്കാനും സഹായകമാകും. ഇതിന് പുറമേ ചർമത്തിനും മുടിക്കും ഇത് ​ഗുണകരമാണ്.Also read: മുളപ്പിച്ച പയറെന്തുകൊണ്ട് കൂടുതൽ നല്ലതായി? അറിയാം ചില സത്യങ്ങൾഎങ്ങനെ ബദാം കഴിക്കണമെന്നത് ഓരോരുത്തരിടേയും ഇഷ്ടമാണ്. വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിന് ​ഗുണങ്ങൾ ഉണ്ട്. എന്നാൽ ഇതിനി സാധിക്കുന്നില്ലെങ്കിൽ വെള്ളത്തിലിടാതേയും കഴിച്ചാൽ മതി. വെള്ളത്തിൽ ഇട്ട് കുതിർത്ത ശേഷം തൊലി കളഞ്ഞ് കഴിക്കുകയാണെങ്കിൽ അത് ​ദഹനത്തിന് എളുപ്പമാണ്.ഈ ലേഖനം അറിവിന് വേണ്ടി മാത്രമുള്ളതാണ്. കൃത്യമായ വിവരങ്ങൾക്ക് ആരോഗ്യ വിദഗ്ധനെ സമീപിക്കുക The post ബദാം കഴിക്കുന്നവരാണോ… ഒരു ദിവസം എത്രെണ്ണം കഴിക്കാം? എങ്ങനെ കഴിക്കാം? അറിയാം ചില ​ഗുണങ്ങൾ appeared first on Kairali News | Kairali News Live.