രാത്രിയിലും കനത്ത മഴ; അടുത്ത മൂന്നുമണിക്കൂർ സൂക്ഷിക്കേണ്ടത് ഈ ജില്ലക്കാർ

Wait 5 sec.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ALSO READ:പിടിവലിയ്ക്ക് അന്ത്യമില്ലേ ? കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി നിരന്ന് നിൽക്കുന്നത് ഒരു ഡസനോളം നേതാക്കൾ, ഹൈക്കമാൻഡുമായി ചർച്ച നടത്തി മുഖ്യമന്ത്രികേരള – കർണാടക – ലക്ഷദ്വീപ്‌ തീരങ്ങളിൽ ഇന്ന് (23/05/2026) മുതൽ 27/05/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 23/05/2026 മുതൽ 27/05/2026 വരെ കേരള – കർണാടക – ലക്ഷദ്വീപ്‌ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മെയ് 23 മുതൽ 27 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടിയ, വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.The post രാത്രിയിലും കനത്ത മഴ; അടുത്ത മൂന്നുമണിക്കൂർ സൂക്ഷിക്കേണ്ടത് ഈ ജില്ലക്കാർ appeared first on Kairali News | Kairali News Live.