രുചിയും രഹസ്യവും നിറഞ്ഞ ഐക്കൺ ഡിഷ്, ചിക്കൻ 65 ന്റെ പിന്നിലെ കഥ

Wait 5 sec.

നോൺ-വെജിറ്റേറിയൻ ഭക്ഷണപ്രേമികളിൽ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ചിക്കൻ 65 . പേര് മാത്രം കേട്ടാൽ തന്നെ വായിൽ വെള്ളം വരുമല്ലേ. അത്രയും ക്രിസ്പിയും സ്പൈസിയുമായ ചിക്കൻ 65 ന് എങ്ങനെ ഈ പേര് ലഭിച്ചുവെന്ന് അറിയാമോ. വർഷങ്ങളായി ഇതിനെ കുറിച്ച് പല തരത്തിലുള്ള കഥകളും ചർച്ചകളും പ്രചരിച്ചു വരികയാണ് ചിലർ പറയുന്നു ഈ വിഭവത്തിൽ 65 വ്യത്യസ്ത മസാലകൾ ഉപയോഗിക്കുന്നതിനാലാണ് ഈ പേര് വന്നതെന്ന്.മറ്റൊരു കഥ പ്രകാരം, 65 ദിവസം പ്രായമുള്ള കോഴിയെയാണ് ഇതിന് ഉപയോഗിച്ചതെന്നുമാണ്. ചിലർ പറയുന്നത് സൈനിക ക്യാന്റീൻ മെനുവിൽ ഇത് 65-ാം നമ്പർ ഐറ്റമായിരുന്നതിനാലാണ് ഈ പേര് വന്നതെന്നുമാണ്. എന്നാൽ ഈ കഥകൾക്ക് വ്യക്തമായ തെളിവുകൾ ഒന്നും തന്നെയില്ല.ചിക്കൻ 65 ഉത്ഭവിച്ചത് തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നാണെന്ന വിവരങ്ങളുമുണ്ട്. അന്ന് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ഈ നഗരത്തിൽ, 1965-ൽ പ്രശസ്തമായ ബുഹാരി ഹോട്ടലിൽ ആണ് ഈ വിഭവം ആദ്യമായി അവതരിപ്പിച്ചത്.also read:ഇത്ര സിംപിളോ? ഇനി കടയിലേക്ക് ഓടണ്ട പീനട്ട് ബട്ടർ വീട്ടിലുണ്ടാക്കാംഈ വിഭവത്തിന് ചിക്കൻ 65 എന്ന പേര് കിട്ടിയത് അത് അവതരിപ്പിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണെന്നാണ്. ഹോട്ടലിന്റെ രേഖകൾ പ്രകാരം ഈ വിശദീകരണമാണ് ഏറ്റവും വിശ്വസനീയമായത്.തുടർന്നുള്ള വർഷങ്ങളിൽ ഈ വിഭവത്തിന്റെ വിജയം കണ്ട ശേഷം, അതേ ഹോട്ടൽ ചിക്കൻ 78 , ചിക്കൻ 82 , തുടങ്ങിയ പേരുകളിലും പുതിയ വിഭവങ്ങൾ അവതരിപ്പിച്ചതായും പറയപ്പെടുന്നു.The post രുചിയും രഹസ്യവും നിറഞ്ഞ ഐക്കൺ ഡിഷ്, ചിക്കൻ 65 ന്റെ പിന്നിലെ കഥ appeared first on Kairali News | Kairali News Live.