താമരശ്ശേരി| താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ചരക്കുലോറി റോഡരികിലെ ചാലിലേക്ക് മറിഞ്ഞു. ചുരം എട്ടാം വളവ് പിന്നിട്ടതിന് ശേഷമുള്ള ഭാഗത്താണ് സംഭവം. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.ഇന്ന് രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി ബൈക്കിലും, കാറിലും ഇടിച്ച് മലഞ്ചെരിവിലേക്ക് ചരിഞ്ഞ് മറിയുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ച് വീണെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു.സംഭവസ്ഥലത്ത് പോലീസും ഹൈവേ അധികൃതരും എത്തി വാഹനങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചുരം വഴിയുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും വലിയ വാഹനങ്ങള്‍ നിലവില്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നതെന്നും അധികൃതര്‍ അറിയിച്ചു.Content Highlights:A goods lorry lost control and overturned into a roadside ditch near the eighth hairpin curve on the Thamarassery Churam. The truck hit a bike and a car before flipping over, leaving a motorcyclist injured but safely rescued. The accident has caused severe traffic congestion along the busy mountain pass. Police and highway authorities have arrived at the scene to manage the vehicle movement and have advised travelers to remain cautious.