നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉണ്ടായത്.ഇപ്പോഴിതാ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിലും നേതാക്കൾക്കെതിരെ കടുത്ത വിമർശനമാണ് ഉണ്ടായിരിക്കുന്നത്.ന്യൂനപക്ഷങ്ങളെ അകറ്റുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നേതാക്കളിൽ നിന്നുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിൽ എ വിജയരാഘവന്റെ ഇടപെടൽ തോൽവിക്ക് കാരണമായെന്നും യോഗത്തിൽ പറയുന്നു.മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത്, ഡാഷ് മോനെ പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും ഉന്നത നേതാക്കൾ ഇടപെട്ട് ദുർബല സ്ഥാനാർഥികളെ നിർത്തിയത് പരാജയത്തിന് കാരണമായെന്നും യോഗത്തിൽ വമർശനം ഉയർന്നു.യോഗത്തിൽ ബിനോയ് വിശ്വത്തിനുമെതിരേയും വിമർശനം ഉണ്ടായി.The post പിണറായി വിജയൻറെ ‘വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത്, ഡാഷ് മോനെ’ പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി; സിപിഐയുടെ വിമർശനം appeared first on ഇവാർത്ത | Evartha.