എന്താ കോൺ​ഗ്രസേ ഇങ്ങനെ ? ഇത്തവണ മുഖ്യമന്ത്രി തർക്കം അങ്ങ് കർണാടകയിൽ, ദില്ലിയിൽ ഹൈക്കമാൻഡിന്റെ നിർണായക യോഗം

Wait 5 sec.

കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിനായി ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ ദില്ലിയിൽ നിർണായക യോഗം നടക്കുന്നു. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരാണ് ഈ നിർണായക ചർച്ചയിൽ പങ്കെടുക്കുന്നത്. നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിവകുമാർ ക്യാമ്പ് സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് കർണാടകയിലെ ഈ തർക്കം വീണ്ടും സജീവമായത്. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ് എന്നതായിരുന്നു മുൻപ് ഹൈക്കമാൻഡ് സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ കേരളത്തിൽ ഇതിന് വിരുദ്ധമായ സമീപനം സ്വീകരിച്ച സാഹചര്യത്തിൽ, കർണാടകയിലും അത്തരമൊരു മാറ്റം വേണമെന്നാണ് ഡി.കെ. ശിവകുമാർ പക്ഷത്തിന്റെ ആവശ്യം.ALSO READ: എസ്എഫ്ഐയെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താമെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലാണ്: സജി ചെറിയാൻയോഗത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സുർജേവാലയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. കർണാടക സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സുർജേവാല ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ഡി.കെ. ശിവകുമാർ ക്യാമ്പിന് രാജ്യസഭാ സീറ്റ് നൽകിക്കൊണ്ടുള്ള ഒരു അനുനയ ഫോർമുലയും ഹൈക്കമാൻഡിന്റെ പരിഗണനയിലുണ്ട്.The post എന്താ കോൺ​ഗ്രസേ ഇങ്ങനെ ? ഇത്തവണ മുഖ്യമന്ത്രി തർക്കം അങ്ങ് കർണാടകയിൽ, ദില്ലിയിൽ ഹൈക്കമാൻഡിന്റെ നിർണായക യോഗം appeared first on Kairali News | Kairali News Live.