സംസ്ഥാനത്തെ പരിപൂർണമായി അഴിമതി വിമുക്തമാക്കുന്നതിനായി പ്രോജക്ട് സീറോ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കും എന്നും ജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവരം നൽക്കുന്നവരുടെ പേര് പുറത്തുവിടില്ല. അഴിമതിക്കാരായ നേതാക്കളെയും ഉദ്യോഗസ്ഥരെയും വെറുതെ വിടില്ല. അവരുടെ പിന്നിൽ വിജിലൻസ് ഉണ്ടാകും. അഴിമതിയും കൈക്കൂലിയും തടയും.ALSO READ: എസ്എഫ്ഐയെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താമെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലാണ്: സജി ചെറിയാൻകൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ നിന്നും കാര്യങ്ങൾ പാവങ്ങൾക്ക് ലഭിക്കണം. അഴിമതി ഇല്ലാതാകണമെങ്കിൽ ജനങ്ങളുടെസഹകരണം വേണം. അതിന് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ല. അഴിമതി തടയാനുള്ള കാര്യങ്ങൾക്ക് ആണ് മുൻഗണന നൽകുന്നത്. വിജിലൻസ് മാനുവൽ പരിഷ്കരിക്കും. വിജിലൻസിനെ ശക്തിപ്പെടുത്താനും കേസുകൾ വേഗത്തിൽ തീർപ്പാക്കാനും നടപടി ഉണ്ടാകും. ഇതിനായി സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കും. അഴിമതി നടത്തുന്നവരുടെ ചെവിക്ക് പിടിക്കാൻ കഴിയുന്ന വിധത്തിൽ വിജിലൻസ് ശക്തിപ്പെടുത്തും. വിജിലൻസിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. ഇന്റേണൽ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.The post കേരളത്തെ പൂർണമായി അഴിമതി വിമുക്തമാക്കും; പ്രോജക്ട് സീറോ പദ്ധതിയുമായി ആഭ്യന്തര മന്ത്രി appeared first on Kairali News | Kairali News Live.