ഹരിപ്പാട് വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ 19 കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു

Wait 5 sec.

ആലപ്പുഴ|ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ 19 കാരി പ്രസവിച്ചു. അവിവാഹിതയായ പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയിലാണ് പ്രസവിച്ചത്. ശേഷം നവജാത ശിശുവിനെ മാതാവ് ജനലിലൂടെ വലിച്ചെറിഞ്ഞു. നവജാത ശിശുവിന് പരുക്കുകളില്ല. ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാതാവിനെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.ഇന്നലെ രാത്രി 9 മണിയോടെയാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. ആര്‍ത്തവ വേദനയാണെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. വല്ലാത്ത വേദനയുളളതായി കണ്ടു. പെയിന്‍ കില്ലര്‍ മതിയെന്നാണ് കുട്ടി പറഞ്ഞത്. ഗര്‍ഭിണിയാണോ എന്ന് സംശയമുണ്ടായിരുന്നെന്നും പക്ഷേ പെണ്‍കുട്ടി പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.രാത്രി 12 മണിയോടെ ബാത്ത്റൂമില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. പരിശോധിച്ചപ്പോള്‍ പ്രസവം കഴിഞ്ഞതിന്റെ സൂചനകളുണ്ടായിരുന്നു. കുട്ടിയോട് ചോദിച്ചിട്ട് ഒന്നും പറയുന്നുണ്ടായിരുന്നില്ല. ജനലിന് പുറകില്‍ നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ടതോടെ ജീവനക്കാര്‍ അവിടെ പോയി നോക്കി. അവിടെ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.Content Highlights:A shocking incident occurred at Haripad Taluk Hospital in Alappuzha where a 19-year-old unmarried girl gave birth in the toilet and threw the newborn baby out of the window. The girl had reached the hospital with her family members complaining of severe abdominal pain but hid her pregnancy from the doctors. Hospital staff rushed to the spot after hearing the infant crying outside the window and rescued the baby, who miraculously escaped without injuries. Both the mother and the newborn have been shifted to Vandanam Medical College Hospital for further medical care.