ഷോപ്പിങ് പലർക്കും വലിയ താല്പര്യമുള്ള കാര്യമാണെങ്കിലും സാധനങ്ങൾ ചുമക്കുന്നത് പലപ്പോഴും വലിയ തലവേദനയാണ് ഉണ്ടാക്കാറ്. കൈയിൽ ഒതുങ്ങാത്ത സാധനങ്ങളും ചുമന്ന് ഡൽഹിയിലെ വലിയ മാർക്കറ്റുകളിൽ കറങ്ങി നടന്ന് സാധനങ്ങൾ വാങ്ങിക്കുന്നത് പലരെയും വല്ലാതെ മടുപ്പിക്കാറുണ്ട്. ഇവിടെയാണ് ഡൽഹിയിലുള്ള ‘കാരിമെൻ’ എന്ന പുതിയ സ്റ്റാർട്ടപ്പ് ഷോപ്പിങ് ഇഷ്ടപ്പെടുന്നവർക്ക് ഒരു ‘കൈസഹായ’മായി മാറുന്നത്. “നിങ്ങൾ സമാധാനമായി സാധനങ്ങൾ വാങ്ങിക്കോളൂ, ബാഗുകൾ ഞങ്ങൾ ചുമക്കാം”എന്നതാണ് ഇവരുടെ വാഗ്ദാനം.ഡൽഹിയിൽ ജനിച്ചുവളർന്ന രണ്ട് യുവാക്കൾക്ക് സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ് ഈ ബിസിനസ്സ് ഐഡിയ കിട്ടിയത്. കുട്ടിക്കാലം മുതൽ കുടുംബത്തോടൊപ്പം മാർക്കറ്റുകളിൽ പോകുമ്പോൾ, കനമുള്ള ബാഗുകൾ ചുമക്കുന്നത് ഷോപ്പിങിനിടയിലും വലിയ മടുപ്പുണ്ടാക്കി. ഇതാണ് ഇങ്ങിനെ ഒരു പുത്തൻ ആശയത്തിലേക്ക് ഈ യുവാക്കളെ എത്തിച്ചത്. തിരക്കുള്ള മാർക്കറ്റിൽ ഇരുന്ന് ആഹാരം കഴിക്കുമ്പോൾ പോലും കയ്യിലെ ബാഗുകളെക്കുറിച്ച് ആലോചിച്ച് പലരുടെയും തല പുകയറുണ്ട്. ഇനി അതിന്റെ ആവശ്യമില്ലെന്ന് ഈ പുതിയ സ്റ്റാർട്ടപ്പ് തെളിയിക്കുന്നു.also read :കുപ്പിയുടെ അടപ്പിന്റെ നിറം നോക്കിയാണോ വെള്ളം വാങ്ങുന്നത്, ഓരോ നിറത്തിന്റെയും അർത്ഥം മനസിലാക്കൂബാഗുകൾ ചുമക്കുക മാത്രമല്ല, കടകൾ കണ്ടെത്താനും ഭക്ഷണശാലകളിൽ നിങ്ങൾക്കായി ക്യൂ നിൽക്കാനും ഷോപ്പിങ് കഴിഞ്ഞാൽ വണ്ടി പാർക്ക് ചെയ്ത സ്ഥലത്തോ മെട്രോ സ്റ്റേഷനിലോ നിങ്ങളെ എത്തിക്കാനും ഇവർ കൂടെയുണ്ടാകും. മണിക്കൂറിന് വെറും 149 രൂപ മാത്രമാണ് ഈ സേവനത്തിന് വാങ്ങുന്നത്. നിങ്ങളുടെ ആവശ്യാനുസരണം രണ്ടോ, മൂന്നോ, നാലോ മണിക്കൂർ നേരത്തേക്ക് ഇവരെ ബുക്ക് ചെയ്യാം. ഇങ്ങനെ ബുക്ക് ചെയ്താൽ പരിശീലനം ലഭിച്ച ഒരു സഹായി ഷോപ്പിങ് കഴിയുന്നതുവരെ കൂടെയുണ്ടാകും.ഇത് ഏറ്റവും അധികം ഗുണം ചെയ്യുക ഗർഭിണികൾക്കും ചെറിയ കുട്ടികളുള്ള അമ്മമാർക്കുമാണ്. സാധനങ്ങൾ ചുമക്കുക മാത്രമല്ല ചെറിയ കുട്ടികളുടെ സ്റ്റോളറുകൾ വാടകയ്ക്ക് നൽകുന്ന രീതിയും മുതിർന്നവർക്ക് സഹായകമാകുന്ന മടക്കിവെക്കാവുന്ന ചെറിയ കസേരകളും ഇവരുടെ പക്കലുണ്ട്. കൂടാതെ കുട, മൊബൈൽ ചാർജ് ചെയ്യാനുള്ള പവർ ബാങ്ക്, കുടിവെള്ളം എന്നിവയും ഇവർ നൽകും.എന്നാൽ, ഒരു സഹായി പരമാവധി 12 കിലോ ഭാരം മാത്രമാണ് ചുമക്കുക. അതിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ മറ്റൊരു സഹായിയെക്കൂടി വിളിക്കേണ്ടി വരും. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഈ സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ഇതിനോടകം തന്നെ അമ്പതിലധികം ആളുകൾ ഇവരെ ബുക്ക് ചെയ്തു കഴിഞ്ഞു.ഇത് വെറുമൊരു ബാഗ് ചുമക്കുന്ന ജോലി മാത്രമല്ല, ആളുകളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള ഒരു സഹായം കൂടെയാണ്. നിലവിൽ ഡൽഹിയിലെ ലജ്പത് നഗറിൽ മാത്രമാണ് ഈ സൗകര്യമുള്ളത്. എങ്കിലും ഉടൻ തന്നെ ഇത് ചാന്ദ്നി ചൗക്കിലേക്കും വ്യാപിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.The post ഷോപ്പിങ് ഇനി അനായാസമാക്കാം; ശ്രദ്ധ നേടി പുത്തൻ സ്റ്റാർട്ടപ്പ് appeared first on Kairali News | Kairali News Live.