‎ഇന്ന് അറഫാ സംഗമം: ഒരേ ലക്ഷ്യത്തിൽ രണ്ട് ദശ ലക്ഷം മനുഷ്യർ ഒരുമിക്കുന്ന അപൂർവ്വ നിമിഷം

Wait 5 sec.

“അല്ലാഹുവേ നിന്റെ വിളിക്ക് ഞാൻ ഉത്തരം നൽകി… ” എന്ന് തുടങ്ങുന്ന അർത്ഥം വരുന്ന ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്നാരംഭിക്കുന്ന മന്ത്ര ധ്വനികൾ മുഴക്കി 20 ലക്ഷത്തോളം ഹാജിമാർ ഇന്ന് അറഫാ സമതലത്തിൽ സംഗമിക്കുന്നു.‎‎മിനാ താമസത്തിനു ശേഷം ഇന്ന് പുലർച്ചെ തന്നെ തീർത്ഥാടകർ അറഫയിലേക്ക് നീങ്ങൽ ആരംഭിച്ചിരുന്നു. അറഫയിൽ ളുഹർ അസ്വർ നമസ്ക്കാരങ്ങൾ ജംആക്കി നമസ്കരിക്കുന്ന തീർത്ഥാടകർ സുര്യാസ്തമയത്തോടെ അറഫയിൽ നിന്ന് മുസ്‌ദലിഫയിലേക്ക് നീങ്ങും.‎‎ഹജ്ജിലെ ഏറ്റവും അത്യന്താപേക്ഷിത കർമ്മമായ അറഫായിൽ നിൽക്കൽ എന്ന കർമ്മം പുർത്തീകരിക്കാൻ അറഫയിൽ ഇന്ന് പകൽ കഴിയുന്ന ഹാജിമാർ പ്രാർത്ഥനകളും ആരാധനളുമായി തങ്ങളുടെ സമയം വിനിയോഗിക്കും.‎‎അറബിയും അനറബിയും കുബേരനും പാമരനും കറുത്തവനും വെളുത്തവനും എല്ലാം ഒരേ ലക്ഷ്യത്തിൽ ഒരുമിച്ച് കൂടുന്ന അറഫാ സംഗമം  ലോകത്തെ ഏറ്റവും വലിയ മാനവ സംഗമമായി മാറും.‎‎മസ്ജിദുൽ ഹറാമിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ ദൂരത്തിലും, മിനായിൽ നിന്ന് (10) കിലോമീറ്റർ  ദൂരത്തിലും, മുസ്ദലിഫയിൽ നിന്ന് 6 കിലോമീറ്റർ ദൂരത്തിലുമാണ് അറഫാത് സമതലം സ്ഥിതി ചെയ്യുന്നത്.The post ‎ഇന്ന് അറഫാ സംഗമം: ഒരേ ലക്ഷ്യത്തിൽ രണ്ട് ദശ ലക്ഷം മനുഷ്യർ ഒരുമിക്കുന്ന അപൂർവ്വ നിമിഷം appeared first on Arabian Malayali.