ഈ നാട്ടിൽ കോൺഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേയെന്നും മരിക്കാനല്ല പോരാടാൻ തന്നെയാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നതെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. ഇന്നലെ എസ് എഫ് ഐക്കാർക്ക് നേരെ അതിക്രമം നടത്തിയ കെ എസ് യു, പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി ഡി സതീശന്റെ സമര ഗേറ്റ് രമേശ് ചെന്നിത്തല പൂട്ടിച്ചു. സർവകലാശാല സെനറ്റിൽ ഉജ്ജ്വലവിജയമാണ് എസ്എഫ്ഐ നേടിയത്. ആ ആഹ്ലാദ പ്രകടനത്തിന് നേരെയാണ് പൊലീസ് ഒത്താശയിൽ കെ എസ് യു പ്രവർത്തകർ കല്ലേറ് നടത്തിയത്.അതിനെ ഞങ്ങൾ പ്രതിരോധിച്ചു. അതിനുള്ള സമ്മാനമാണ് ഞങ്ങളുടെ പ്രവർത്തകരുടെ കൈ തല്ലിയൊടിച്ചത്. കെ എസ് യുവിന്റെ ഗുണ്ടാസംഘമായി പോലീസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഏത് പൊതു മുതലാണ് ഞങ്ങൾ നശിപ്പിച്ചത്.5 റൗണ്ട് ഗ്രനേഡ് ആണ് ഞങ്ങൾക്ക് നേരെ ഇന്നലെ പൊട്ടിച്ചത്. ഞങ്ങൾ വിദ്യാർത്ഥികൾക്കൊപ്പം പോരാടി. ഈ കേരളത്തിൽ ഞങ്ങൾക്ക് സമരം ചെയ്തുകൂടെയെന്നുംഎസ്എഫ്ഐയുടെ അരാജക സമരം ആണോയെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സമരമാണ് ഞങ്ങൾ നടത്തുന്നത്.Also read: എസ് എഫ് ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച്; ആറിലധികം തവണ ജലപീരങ്കി പ്രയോഗം, പിന്മാറാതെ പ്രവർത്തകർശക്തമായ പ്രതിഷേധം തന്നെ ഉയർത്തുമെന്നും ഞങ്ങളെ നന്നായി പോലീസുകാർ ഓർത്തു വച്ചോളുവെന്നും നിങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ പ്രശ്നം ഉണ്ടാകുമ്പോൾ ഓടിയെത്താൻ ഈ മുഖങ്ങൾ തന്നെ ആകും ഉണ്ടാവുകയെന്നും സഞ്ജീവ് പി എസ് പറഞ്ഞു. സംഘപരിവാറിനോട് സമരം നടത്തുമ്പോൾ പൊള്ളുന്നത് രാജീവ് ചന്ദ്രശേഖരൻ അല്ല വി ഡി സതീശനാണ്. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏറ്റെടുക്കുന്ന ഞങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് ശ്രമമെങ്കിൽ അതും മറികടന്ന് വന്നവരാണ് ഞങ്ങൾ എന്നും സഞ്ജീവ് തിരുവനന്തപുരത്ത് പറഞ്ഞു.The post ഈ നാട്ടിൽ കോൺഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേ; പോരാടാൻ തന്നെയാണ് എസ്എഫ്ഐ തീരുമാനം: സഞ്ജീവ് പി എസ് appeared first on Kairali News | Kairali News Live.