നായ്ക്കളെ നടത്തിച്ച് മാസം സമ്പാദിക്കുന്നത് അഞ്ച് ലക്ഷം രൂപ, യുവ ടെക്കി കൊയ്യുന്നത് കോടികൾ

Wait 5 sec.

ന്യൂയോർക്ക് സിറ്റിയിലെ ഒരു യുവ ടെക് എഞ്ചിനീയർ തന്റെ വളർത്തുമൃഗങ്ങളോടുള്ള ഇഷ്ടം ഉപയോഗിച്ച് രൂപപ്പെടുത്തിയ സൈഡ് ഹസിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. 28 കാരനായ കോബി ഗുഡ്‌ഹാർട്ട് 2025-ൽ ആരംഭിച്ച ഗുഡ്ഹാർട്ട് ഡോഗ് കോ ( Goodhart Dog co ) എന്ന ലക്സറി ഡോഗ് വാക്കിംഗ്, പെറ്റ് കെയർ സർവീസ് വഴി മാസം 6,000 ഡോളർ ( ഏകദേശം 5.7 ലക്ഷം രൂപ ) വരെ വരുമാനം നേടുകയാണ്. ഫുൾ ടൈം എഞ്ചിനീയർ ആയിട്ടും തന്റെ ജോലിക്കിടയിലെ സമയങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹം ഈ ബിസിനസ് നടത്തുന്നത്.തന്റെ ഡേ ജോബ് ഷെഡ്യൂളിനെ ചുറ്റിപ്പറ്റിയാണ് ഈ ബിസിനസ് പൂർണ്ണമായി രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് കോബി ഗുഡ്‌ഹാർട്ട് മാധ്യമങ്ങളോട് പറയുന്നത്. ട്രെയിൻ ചെയ്ത ഡോഗ് വാക്കറെ കൂടി യുവാവ് നിയമിച്ചിട്ടുണ്ട്. താൻ ഓഫിസിൽ ആയിരിക്കുമ്പോൾ അവർ സർവീസ് കൈകാര്യം ചെയ്യുന്നുവെന്നും ദിവസേന 10 മുതൽ 20 വരെ നായ്കളെയാണ് ഈ ടീം നടത്തുന്നതെന്നും യുവാവ് പറയുന്നു.also read:കുപ്പിയുടെ അടപ്പിന്റെ നിറം നോക്കിയാണോ വെള്ളം വാങ്ങുന്നത്, ഓരോ നിറത്തിന്റെയും അർത്ഥം മനസിലാക്കൂവാക്ക് ഓഫ് മൗത്ത്, സോഷ്യൽ മീഡിയ, ബിൽഡിംഗ് ഡോർമാൻമാർ എന്നിവ വഴിയാണ് ക്ലയന്റുകൾ കൂടുതലും എത്തുന്നത്. ഒരു പ്രദേശത്ത് നല്ല സേവനം ചെയ്താൽ ആളുകൾ തന്നെ മറ്റുള്ളവരിലേക്ക് വിവരം എത്തിക്കുമെന്നും കോബി പറയുന്നു. ഇത് സാധാരണ സർവീസ് അല്ലെന്നും ഒരു “ലക്സറി പെറ്റ് കെയർ” ആണെന്നും, അതിനാൽ ഓരോ ക്ലയന്റിനും അനുസരിച്ച് വില വ്യത്യാസപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.ന്യൂയോർക്ക് നഗരത്തിലെ തിരക്കേറിയ ജീവിതത്തിൽ ആളുകൾക്ക് അവരുടെ വളർത്തുമൃഗങ്ങൾക്ക് മികച്ച പരിചരണം നൽകുന്ന സേവനത്തിന് വലിയ ഡിമാൻഡ് ഉണ്ടെന്നും കോബി കൂട്ടിച്ചേർത്തു.The post നായ്ക്കളെ നടത്തിച്ച് മാസം സമ്പാദിക്കുന്നത് അഞ്ച് ലക്ഷം രൂപ, യുവ ടെക്കി കൊയ്യുന്നത് കോടികൾ appeared first on Kairali News | Kairali News Live.