മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വഖഫ് ബോർഡിന്റെ നടപടി 610 കുടുംബങ്ങളെ മാത്രമല്ല, മതേതര കേരളത്തെയാകെ വെല്ലുവിളിക്കുന്നതാണെന്ന് കത്തോലിക്കസഭ മുഖപത്രമായ ‘ദീപിക’. പണം കൊടുത്തു വാങ്ങിയ മണ്ണിൽ നിന്ന് സാധാരണക്കാരായ മനുഷ്യരെ കുടിയൊഴിപ്പിക്കാനുള്ള നീക്കം മതേതര ജനാധിപത്യ വ്യവസ്ഥയ്ക്ക് ചേർന്നതല്ലെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. വഖഫിന്റെ ചെരിപ്പിനനുസരിച്ച് നീതിയുടെ കാലു മുറിക്കുമ്പോൾ ഇരകളെക്കാൾ വലിയ നിസ്സഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സർക്കാർ ആത്മപരിശോധന നടത്തണമെന്നും മുഖപത്രത്തിൽ പറയുന്നു.യഥാർത്ഥ ഉടമകളായ ഫാറൂഖ് കോളേജ് മാനേജ്മെന്റ് മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയതാണ്. എന്നാൽ, 1995-ൽ കൊണ്ടുവന്ന വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദം ഉപയോഗിച്ച്, യാതൊരു രേഖയുമില്ലാതെ ഏത് സ്വത്തും വഖഫ് ബോർഡിന്റേതാണെന്ന് പ്രഖ്യാപിക്കാൻ സാധിക്കുമെന്ന സാഹചര്യം ബോർഡ് ദുരുപയോഗം ചെയ്യുകയാണ്. ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണിതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നുവെങ്കിലും, സുപ്രീം കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാൽ വഖഫ് ബോർഡ് തങ്ങളുടെ കടന്നുകയറ്റം തുടരുകയാണ്.ALSO READ: 10 മിനുറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞത് മറന്നോ ? മുനമ്പം ഭൂമി പ്രശ്നത്തിൽ വഖഫ് ബോർഡിനെ പഴിചാരി കൈയൊ‍ഴിയാൻ വി ഡി സതീശന്റെ ശ്രമംമുമ്പ് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത്, അധികാരത്തിലെത്തിയാൽ പത്ത് മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്ന കാര്യം എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് മുന്നിൽ രാഷ്ട്രീയ നേതൃത്വങ്ങൾ നിശബ്ദത പാലിക്കുകയാണ്. കെ-റെയിൽ കല്ലുകൾ പിഴുതുമാറ്റുമെന്ന് പ്രഖ്യാപിച്ച സർക്കാർ, മുനമ്പത്തെ വഖഫ് കുറ്റികൾ പിഴുതെറിയാൻ തയ്യാറാകണമെന്നും ലേഖനം ആവശ്യപ്പെടുന്നു.The post ‘10 മിനിറ്റ് വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും’; വി ഡി സതീശന്റെ വാഗ്ദാനം ഓർമിപ്പിച്ച് കത്തോലിക്കാ സഭ മുഖപത്രം appeared first on Kairali News | Kairali News Live.