പ്രതിഷേധങ്ങളിരമ്പുന്നു; എസ്എഫ്ഐ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ പരക്കെ പൊലീസ് അതിക്രമം

Wait 5 sec.

എസ് എഫ് ഐക്കെതിരെ പൊലീസും കെ എസ് യുവും ചേർന്ന് നടത്തിയ ആക്രമത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പരക്കെ പൊലീസ് അതിക്രമം. സമര സഖാക്കൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.മലപ്പുറത്തും തൃശൂരും എസ് പി ഓഫീസ് മാർച്ചിന് നേരെ പൊലീസ് വലിയ അതിക്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരള യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ വിജയിച്ച എസ് എഫ് ഐയുടെ ആഹ്ലാദ പ്രകടനത്തിന് നേരെ കെ എസ് യു കല്ലേറ് നടത്തുകയായിരുന്നു. ഇതിന് പൊലീസ് ഒത്താശ നൽകുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചായിരുന്നു എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തിയത്. എസ് എഫ് ഐ പ്രവർത്തകർക്കെതിരെയാണ് ഇതിൽ പൊലീസ് കേസെടുത്തത്.Also read: എസ്എഫ്ഐയെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താമെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലാണ്: സജി ചെറിയാൻഎന്നാൽ ആക്രമണം അഴിച്ചു വിട്ട കെ എസ് യു പ്രവർത്തകർക്ക് നേരെ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. കെ എസ് യു വിൻ്റേയും പൊലീസിന്റേയും നേതൃത്വത്തിലുള്ള അക്രമത്തിൽ എസ് എഫ് ഐ നേതാക്കൾക്ക് സാരമായ പരുക്കേൽക്കുയും ചെയ്തു.The post പ്രതിഷേധങ്ങളിരമ്പുന്നു; എസ്എഫ്ഐ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ പരക്കെ പൊലീസ് അതിക്രമം appeared first on Kairali News | Kairali News Live.