പെട്ടെന്ന് കേടായി പോകുന്ന സാധനമാണ് നാരങ്ങ. അതിനാൽ തന്നെ വാങ്ങിച്ചയുടൻ പലരും നാരങ്ങ ഫ്രിഡ്ജുകളിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നിട്ടും നിശ്ചിത ദിവസം കഴിയുമ്പോൾ തന്നെ നാരങ്ങയിലെ ഈർപ്പം നഷ്ടപ്പെടുന്നത് നിങ്ങൾ ശ്രദ്ധിച്ച് കാണുമല്ലോ. ഒരു ഉപയോഗവുമില്ലാതെ നാരങ്ങ കളയേണ്ട അവസ്ഥയും ഉണ്ടാകും. ഈ പ്രശ്നം പരിഹരിക്കാൻ എളുപ്പവഴികൾ പരിചയപ്പെട്ടാലോ.നാരങ്ങ കൃത്യമായ രീതിയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാംവെള്ളവും വിനാഗിരിയും ചേർന്ന മിശ്രിതത്തിൽ നാരങ്ങ കഴുക. ശേഷം വൃത്തിയുള്ള തുണി അല്ലെങ്കിൽ കിച്ചൺ ടവൽ ഉപയോഗിച്ച് നാരങ്ങയിൽ നിന്ന് പൂർണമായും ജലാംശം നീക്കം ചെയ്യുക. തുടർന്ന് മുഴുവൻ നാരങ്ങയും എയർടൈറ്റുള്ള ഡബ്ബയിലോ സിപ്പ് കവറിലോ ആക്കി ക്രിസ്പർ ഡ്രോയറിൽ വയ്ക്കുക. അങ്ങനെ മൂന്ന് മുതൽ നാല് ആഴ്ച വരെ നാരങ്ങ കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.also read:മാമ്പഴക്കാലത്ത് ‘മാംഗോ പുഡിങ്’ ഉണ്ടാക്കാതെ എങ്ങനെ ശരിയാകും!നാരങ്ങാനീരും സൂക്ഷിക്കാംശരിയായ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ നാരാങ്ങാ നീരും മൂന്ന് മുതൽ നാല് മാസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. അതിനായി നാരങ്ങാ നീര് ഐസ് ട്രേയിൽ ഫ്രീസ് ചെയ്ത് ക്യൂബുകളാക്കി വയ്ക്കാം. തുടർന്ന് ആവശ്യത്തിനനുസരിച്ച് അവ ഉപയോഗിച്ചാൽ മതിയാകും.The post എത്ര സൂക്ഷിച്ചിട്ടും കേടാകുന്നോ, നാരങ്ങ ഫ്രഷായിരിക്കാൻ എളുപ്പവഴികൾ appeared first on Kairali News | Kairali News Live.