ചർച്ചകൾ നന്നായി മുന്നോട്ട് പോകുന്നു എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുമ്പോഴും ഇറാനിലെ പ്രമുഖ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശ മേഖലകളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഉദ്യോഗസ്ഥർ പിന്നീട് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.ബന്ദർ അബ്ബാസിൽ മൂന്ന് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ഹോർമുസ് കടലിടുക്കിന് സമീപമുള്ള സിരിക് , ജാസ്ക് എന്നീ തീരദേശ മേഖലകളിലും സമാനമായ രീതിയിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ ഉയർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ഏറെ തന്ത്രപ്രധാനമായ കപ്പൽപ്പാതയാണ് ഹോർമുസ് കടലിടുക്ക്.ALSO READ: രാഹുൽ ഗാന്ധിക്കും ഹൈക്കമാൻഡിനും അതൃപ്തി പുകയുമ്പോൾ മുഖ്യമന്ത്രി ദില്ലിയിലേക്ക്; പ്രധാനമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും കൂടിക്കാഴ്ചഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച സംഘർഷം അവസാനിപ്പിക്കാൻ വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ.The post സമാധാനം അകലെ തന്നെ ? ഹോർമുസ് കടലിടുക്കിന് അടുത്ത് ശക്തമായ സ്ഫോടനം ? appeared first on Kairali News | Kairali News Live.