കോഴിക്കോട്| പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ഒമ്പത് വര്‍ഷത്തോളം ദുരിതമനുഭവിച്ച ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിച്ചു. ഓഫീസ് അറ്റന്‍ഡറായാണ് ചുമതലയേറ്റത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഹര്‍ഷിനയ്ക്ക് അതേ മെഡിക്കല്‍ കോളജില്‍ തന്നെ സ്ഥിരം ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ ഇന്നലെയാണ് നിയമന ഉത്തരവ് കൈമാറിയത്.ഇന്ന് ജോലിയില്‍ പ്രവേശിക്കാനായി സമരസമിതി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഹര്‍ഷിന മെഡിക്കല്‍ കോളജിലെത്തി. വികാരാധീനയായാണ് ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടെയുണ്ട് എന്ന് പറഞ്ഞ് അവഗണിക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്ത മുന്‍ അധികാരികള്‍ക്കുള്ള ശക്തമായ മറുപടിയാണിതെന്ന് ഹര്‍ഷിന പറഞ്ഞു. കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചു. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോള്‍ തോന്നിയെന്നും ഒന്‍പത് വര്‍ഷം മരണം മുന്നില്‍ക്കണ്ട് ജീവിച്ചതിനൊടുവില്‍ സത്യം വിജയിച്ചുവെന്നും ഹര്‍ഷിന പ്രതികരിച്ചു.2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങുന്നത്. തുടര്‍ന്ന് 2022ല്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെട്ട് ഹര്‍ഷിന നടത്തിയ നിയമ-സമര പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് സ്ഥിരം ജോലി നല്‍കിയിരിക്കുന്നത്.Content Highlights:Harshina who suffered for nearly nine years after a pair of surgical scissors was left inside her stomach during a delivery surgery has officially joined duty at the Kozhikode Medical College. She took charge as an office attendant following the new UDF government’s decision to provide her with a permanent job at the same institution. Health Minister K Muraleedharan handed over the appointment order yesterday ending her long legal and protest struggle for justice. Emotional after assuming charge, Harshina stated that this appointment is a strong reply to the previous authorities who ignored her plight.