ഇതാണ് കോൺ​ഗ്രസ് മറന്നു പോയ ആ ഫേസ്ബുക്ക് പോസ്റ്റ്;അന്ന് രാഹുലിന് കാവലായ പിണറായി

Wait 5 sec.

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രാജ്യത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന ഇ ഡി റെയ്ഡിന് എതിരെ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. ജനങ്ങൾ ഒന്നിച്ച് ഒറ്റക്കെട്ടായി നിരത്തിലിറങ്ങി. ‌കോൺ​ഗ്രസ് അധികാരത്തിലെത്തി ദിവസങ്ങൾ മാത്രം കഴിയുമ്പോഴാണ് പിണറായി വിജയന് നേരെ ഇത്തരത്തിലൊരു ആക്രമണം ഉണ്ടാവുന്നത്.ഈ സമയത്ത് കോൺ​ഗ്രസ് മറന്ന് പോവുന്ന ചില കാര്യങ്ങളുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ രാഷട്രീയം നോക്കാതെ രാഹുലിനെ പിന്തുണച്ച പിണറായി വിജയനെ. ഇപ്പോഴിതാ വീണ്ടും ചർച്ചയാവുകയാണ് രാഹുൽ ​ഗാന്ധിയെ പിന്തുണച്ചുക്കൊണ്ടുള്ള പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ​ഗാന്ധിയുടെ പാർലമെൻ്റ് അം​ഗത്വം റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ ശക്തമായ നിലപാട് വ്യക്തമാക്കിയ നേതാവാണ് പിണറായി വിജയൻ. എതിരഭിപ്രായങ്ങളെ അധികാരമുപയോ​ഗിച്ച് അടിച്ചമർത്തുന്നതാണ് ഇവിടെ കണ്ടതെന്ന് അന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്.പോസ്റ്റിന്റെ പൂർണ്ണരൂപം;ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം. രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്?ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ​ഗാന്ധി എന്നിവർക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സർക്കാരിനെതിരെ പോസ്‌റ്റർ പതിച്ചതിന്റെ പേരിൽ ഡൽഹിയിൽ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ല. വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണം.The post ഇതാണ് കോൺ​ഗ്രസ് മറന്നു പോയ ആ ഫേസ്ബുക്ക് പോസ്റ്റ്; അന്ന് രാഹുലിന് കാവലായ പിണറായി appeared first on Kairali News | Kairali News Live.