ഷോൺ ജോർജിന്റെ പാലായിലെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. കള്ള കേസുമായി വേട്ടയ്ക്ക് വിളക്ക് പിടിക്കുന്ന ഷോണിൻ്റെ നടപടിക്കെതിരെയാണ് ഡിവൈഎഫ്ഐ പാലാ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. മറുവശത്ത് മാർച്ചിനെ കയ്യേറ്റം ചെയ്ത് പ്രശ്നം വഷളാക്കാനായിരുന്നു ഷോണിൻ്റെയും ബിജെപി പ്രവർത്തകരുടെയും നീക്കം.സിപിഐഎമ്മിനെ വേട്ടയാടാൻ കള്ളക്കേസുകളിലൂടെ ഇഡിക്ക് വഴിയൊരുക്കുന്ന ഷോൺ ജോർജിൻ്റെനടപടിക്കെതിരെയായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമാക്കിയത്. കനത്ത മഴയിലും ചോരാത്ത ആവേശവുമായാണ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നത്. പാലാ പന്ത്രണ്ടാംമൈൽ ജംങ്ഷനിൽ നിന്ന് ഇടയാറ്റുകരയിലെ ഷോണിൻ്റെ വസതിയിലേയ്‌ക്കായിരുന്നു മാർച്ച്.ALSO READ: ‘റെയ്ഡ് പേടിച്ച് ഞങ്ങൾ ബിജെപിക്ക് കീഴ്പ്പെട്ടുപോകുമെന്ന് കരുതിയോ? നിങ്ങൾ കൂട്ടിയാൽ കൂടുന്ന ആളുകളല്ല ഞങ്ങൾ’: ഇഎൻ സുരേഷ് ബാബുഅതേസമയം പ്രതിഷേധക്കാരെ പ്രകോപിപ്പിക്കാൻ ആർഎസ്എസ് ക്രിമിനലുകളെ രംഗത്തിറക്കിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വീടിന് സമീപം സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഈ സമയം ബാരിക്കേഡിന് പിന്നിലെ റോഡിൽ സംഘടിച്ച ആർഎസ്എസ്, ബിജെപി അക്രമികൾ പ്രകോപനപരമായ പരാമർശങ്ങളും മുദ്രാവാക്യവും ഉയർത്തി.പ്രതിഷേധ പരിപാടി സിപിഐ എം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ സമരത്തിന് നേതൃത്വം നൽകി.The post പാലായിൽ ഷോൺ ജോർജിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.