കാട്ടാനയെ പേടിച്ച് സ്വന്തം വാഴകൾ തന്നെ വെട്ടിമാറ്റി കോതമം​ഗലത്തെ കർഷകൻ

Wait 5 sec.

കാട്ടാന ശല്യം മൂലം കൃഷിയിടത്തിലെ സ്വന്തം വാഴകൾ തന്നെ വെട്ടിമാറ്റിയിരിക്കുകയാണ് കോതമംഗലത്തെ ഒരു കർഷകൻ. വാഴ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം കൊക്കോ കൃഷി നശിപ്പിക്കുന്നത് തടയാനാണ് മനോജ് എന്ന കർഷകൻ ഇരുന്നൂറോളം വാഴകൾ വെട്ടിമാറ്റിയത്. കാട്ടാനക്കൂട്ടത്തെ തടയാൻ ഒരു വഴിയുമില്ലാതെ വന്നതോടെയാണ് സ്വന്തമായി കൃഷി ചെയ്ത വാഴകൾ വെട്ടിമാറ്റേണ്ടിവന്നത്.കോതമംഗലം വനാതിർത്തിയോട് ചേർന്നുള്ള തോട്ടത്തിൽ കൊക്കോയും വാഴയും ചേർന്നായിരുന്നു മനോജിൻ്റെ കൃഷി. രാത്രി ആയാൽ ആന കൂട്ടത്തോടെ ഇവിടേക്ക് എത്തും. ഇതിനോടകം കുലച്ചതും കുലക്കാത്തതുമായ വാഴകൾ നശിപ്പിച്ചുകഴിഞ്ഞു. കൊക്കോ മരങ്ങളും ചവിട്ടി മെതിച്ചു. ഇതോടെയാണ് തൻ്റെ ഇരുന്നൂറോളം വാഴകൾ മനോജ് വെട്ടിമാറ്റിയത്.ALSO READ: ‘റെയ്ഡ് പേടിച്ച് ഞങ്ങൾ ബിജെപിക്ക് കീഴ്പ്പെട്ടുപോകുമെന്ന് കരുതിയോ? നിങ്ങൾ കൂട്ടിയാൽ കൂടുന്ന ആളുകളല്ല ഞങ്ങൾ’: ഇഎൻ സുരേഷ് ബാബുഅതേസമയം വന്യജീവി ആക്രമണം രൂക്ഷമാകുന്ന വനാതിർത്തി മേഖലകളിലെ കർഷകർക്ക് ഫലപ്രദമായ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. കൃഷി സംരക്ഷിക്കാനാകാതെ സ്വന്തം വിളകൾ തന്നെ നശിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലാണ് കർഷകർ.The post കാട്ടാനയെ പേടിച്ച് സ്വന്തം വാഴകൾ തന്നെ വെട്ടിമാറ്റി കോതമം​ഗലത്തെ കർഷകൻ appeared first on Kairali News | Kairali News Live.