ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

Wait 5 sec.

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതി പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. അറസ്റ് രേഖപ്പെടുത്തിയ കോൺഗ്രസ്‌ കൗൺസിലറെ കോടതി റിമാൻഡ് ചെയ്തു. ബലാത്സം​ഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായി കൂടിയാണ് പ്രശോഭ്.മാർച്ച്‌ 27നാണ് ദളിത് യുവതി പ്രശോഭ് സി. വത്സനെതിരെ പാലക്കാട് ടൗൺ സൗത്ത് പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ്‌ കൗൺസിലർക്ക് എതിരെ ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഷാഫി പറമ്പിൽ അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.ALSO READ: ‘റെയ്ഡ് പേടിച്ച് ഞങ്ങൾ ബിജെപിക്ക് കീഴ്പ്പെട്ടുപോകുമെന്ന് കരുതിയോ? നിങ്ങൾ കൂട്ടിയാൽ കൂടുന്ന ആളുകളല്ല ഞങ്ങൾ’: ഇഎൻ സുരേഷ് ബാബുപരാതി വന്നതോടെ പ്രശോഭ് ഒളിവിൽ പോയി. തുടർന്ന് മണ്ണാർക്കാട് എസ്സി – എസ്ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിരുന്നു. മെയ് അഞ്ചിന് കേസ് പരിഗണിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും മുൻ‌കൂർ ജാമ്യം തള്ളിയതോടെ ഉച്ചയോടെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രശോഭിനെ റിമാൻഡ് ചെയ്തു.The post ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി appeared first on Kairali News | Kairali News Live.