ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് പൊരുതുന്നു. 244 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടരുന്ന ഹൈദരാബാദ് 6 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിലാണ്.മുള്ളൻപൂരിൽ നടക്കുന്ന മത്സരത്തിൽ ജോഫ്ര അർച്ചറിന്റെ തകർപ്പൻ ബൗളിംഗ് ആണ് ഹൈദരാബാദിന് വിനയായത്. മൂന്ന് ഓവറിൽ 42 റൺസ് വഴങ്ങിയെങ്കിലും നിർണായകമായ മൂന്ന് വിക്കറ്റുകൾ ആർചർ സ്വന്തമാക്കി.തുടക്കത്തിൽ തന്ന വിക്കറ്റുകൾ നഷ്ടമായതോടെ ഹൈദരാബാദ് കനത്ത സമ്മർദ്ദത്തിലായി. അഭിഷേക് ശർമ്മ പൂജ്യത്തിനു പുറത്തയതിനു പിന്നാലെ ഇഷാൻ കിഷൻ അതിവേഗം 33 റൺസ് എടുത്ത് പ്രതീക്ഷ ഉണർത്തി എങ്കിലും ആദ്യം ഇഷാനും പിന്നാലെ ട്രാവിസ് ഹെഡും മടങ്ങിയതോടെ ഹൈദരാബാദ് പതറി.Also Read: സൂര്യവംശിയുടെ വെടിക്കെട്ട് ! ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാനെതിരെ ഹൈദരാബാദിന് 244 റൺസ് വിജയലക്ഷ്യംനേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് അടിച്ചുകൂട്ടിയത്.രാജസ്ഥാന് വേണ്ടി യുവതാരം വൈഭവ് സൂര്യവംശി വെറും 29 പന്തിൽ 97 റൺസ് നേടിയപ്പോൾധ്രുവ് ജുറേൽ 21 പന്തിൽ 50 റൺസ് നേടി മധ്യ ഓവറുകളിൽ റൺ റേറ്റ് ഉയർത്തി.Joffre is a super archer! Hyderabad's batting collapse against RajasthanThe post ജോഫ്ര സൂപ്പർ ആർച്ചർ! രാജസ്ഥാനെതിരെ ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച appeared first on Kairali News | Kairali News Live.