ആലപ്പുഴ | അരൂരില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. അരൂര്‍ കോടംതുരുത്ത് ചമ്മനാട്ടുതറയില്‍ രവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം.വീട്ടില്‍ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് മിന്നലേറ്റത്.ഉടന്‍ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.