കേസ് കൊടുത്തത് ഞാൻ; അൻസിബയുടെ മെസേജ് കാരണം കുടുംബപ്രശ്‌നമുണ്ടായി- ലക്ഷ്മിപ്രിയ

Wait 5 sec.

കൊച്ചി| നടി അന്‍സിബയ്‌ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ വ്യാജ പരാതി കൊടുത്തു എന്ന് ആരോപണത്തില്‍ പ്രതികരണവുമായി അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ ലക്ഷ്മിപ്രിയ. താനാണ് ആ കേസ് കെടുത്തതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. ഡിസംബര്‍ പത്താംതീയതി അന്‍സിബ തന്റെ ഫോണിലേക്കയച്ച ഒരു മെസേജാണ് ആ കേസ് കൊടുക്കാനുള്ള സാഹചര്യമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഡിസംബര്‍ പത്തിന് രാത്രിയില്‍ അന്‍സിബ ഹസന്‍ എന്റെ ഫോണിലേക്ക് ഒരു മെസേജ് അയച്ചു. എന്താണ് ഈ പറഞ്ഞത് എന്ന് ചോദിച്ച് ഞാന്‍ വിളിച്ചപ്പോള്‍, ചേച്ചീ ഞാന്‍ പിന്നീടു വിളിക്കാം ഇപ്പോള്‍ ജോലിയിലാണ് എന്നാണ് അന്‍സിബ പറഞ്ഞത്. ആ സംഭവത്തിനു ശേഷം ഞാന്‍ അന്‍സിബയെ പലപ്രാവശ്യം വിളിച്ചു.ഒരിക്കല്‍ ഈ സന്ദേശം എന്റെ ഭര്‍ത്താവ് കാണുകയും അദ്ദേഹം വളരെ പാനിക് ആകുകയും ഈ മെസേജിനെച്ചൊല്ലി കുടുംബത്തില്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കുകയും ചെയ്തു. എന്റെ വീട്ടിലേക്ക് വരണമെന്നും ജയേഷേട്ടനെ കണ്ട് ഇക്കാര്യം സംസാരിക്കണമെന്നും അന്‍സിബയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചതാണ്. അല്ലെങ്കില്‍ അദ്ദേഹത്തിനോട് ഫോണിലെങ്കിലും സംസാരിക്കണമെന്നും ഇല്ലെങ്കില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.അതിനൊന്നിനും ആ കുട്ടി തയ്യാറായില്ല. പിന്നീടൊരിക്കലും അന്‍സിബ എന്റെ മെസേജുകള്‍ക്കോ കോളുകള്‍ക്കോ മറുപടി തന്നിട്ടില്ല. എന്റെ കുടുംബജീവിതം മോശമാകുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഹില്‍പാലസ് വനിതാ സെല്ലില്‍ ജനുവരി പകുതിയോടെ പരാതി കൊടുത്തത്.ആ പരാതിയില്‍ മതമോ സ്‌പോണ്‍സര്‍ഷിപ്പോ ആയി ബന്ധപ്പെട്ട ഒരു കാര്യവും പറഞ്ഞിട്ടില്ല. അന്‍സിബയുടെ പേരില്‍ എഫ്‌ഐആര്‍ ഇടണമെന്നുപോലും ആവശ്യപ്പെട്ടിട്ടില്ല. തെറ്റിദ്ധരിച്ചത് അന്‍സിബയാണ്.പോലീസ് സ്റ്റേഷനില്‍ നിന്ന് പല തവണ വിളിച്ചപ്പോള്‍ അന്‍സിബയാണ് തന്നെ മതതീവ്രവാദി എന്നും ജിഹാദി എന്നും പരാമര്‍ശിച്ചതായി പറഞ്ഞത്. ഈ കേസ് ഞാന്‍ കൊടുത്തു എന്ന് പറഞ്ഞ് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് ജനുവരി 24ന് ലോങ് മെസേജ് ഇടുകയായിരുന്നു. മോളേ, ഇതൊക്കെ വളരെ സെന്‍സിറ്റീവായ കാര്യങ്ങളാണ്, ഇത്തരം കാര്യങ്ങള്‍ നമ്മള്‍ തൊട്ടുകളിക്കരുത്, സമൂഹത്തില്‍ വളരെ പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമാണ് എന്ന് ഞാന്‍ പറഞ്ഞു’, ലക്ഷ്മിപ്രിയ പറഞ്ഞു.ടിനി ടോം എന്ന വ്യക്തിയെ എല്ലാവര്‍ക്കും അറിയുന്നതാണ്. ഞങ്ങള്‍ക്കൊക്കെ മുന്‍പേ ഉത്സവപ്പറമ്പിലും ടിവിയിലും മറ്റും പരിപാടികള്‍ അവതരിച്ചുവന്നയാളാണ് അദ്ദേഹം. ടിനിയെ അറിയുന്ന എല്ലാവര്‍ക്കും അറിയാം, അദ്ദേഹം അങ്ങനെയൊരു പരാമര്‍ശം നടത്തുകയോ മോശം രീതിയില്‍ ഇടപെടുകയോ ചെയ്യുന്ന വ്യക്തിയല്ല. സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണ് ടിനി ടോം.അങ്ങനെയൊരാള്‍ക്കെതിരെയുള്ള പരാതികളുടെയെല്ലാം ഉറവിടം എന്നുപറയുന്നത് നീന കുറുപ്പാണ്. അന്‍സിബ ഹസനെ ജിഹാദി എന്നുവിളിച്ചത് അവരല്ല കേട്ടത്. അന്‍സിബയോട് നീന കുറുപ്പാണ് ഇക്കാര്യം പറഞ്ഞത്.അവിഹിത കഥകള്‍ പറഞ്ഞു എന്ന് പറഞ്ഞ് ആദ്യത്തെ എക്സിക്യൂട്ടീവ് യോഗം അന്‍സിബ സ്തംഭിപ്പിച്ചു. അന്‍സിബ അവിഹിതം എന്നത് പൊതുവേ ഉപയോഗിക്കുന്ന വാക്കാണ്. അന്‍സിബ കരഞ്ഞപ്പോള്‍ അവളെ കെട്ടിപ്പിടിച്ചിരുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അന്‍സിബ പറയുന്നത് വേറെ കഥകളാണ്. അതൊന്നും ഇവിടെ നടന്ന കഥയല്ല. സെക്രട്ടറി, നീന കുറുപ്പ് എന്നിവരടങ്ങിയ സംഘം ഞങ്ങള്‍ക്കെതിരെയാണ് ഗൂഢാലോചന നടത്തുന്നത്’, ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.Content Highlights:AMMA association Vice President Lakshmi Priya has addressed the allegations surrounding a police complaint filed against actress Ansiba Hassan. Speaking at a press conference, Lakshmi Priya confirmed that she filed the complaint at the Hill Palace women’s cell in January following a problematic message from Ansiba that caused distress in her family life. She refuted allegations of communal or sponsorship angles in the complaint and accused a faction including Neena Kurup of conspiring against her. Lakshmi Priya also defended actor Tini Tom, stating that he is highly respectful towards women and the allegations against him are baseless.